ചൂടു ചായയ്ക്കൊപ്പം കല്ലുമ്മക്കായ് നിറച്ചത്

കല്ലുമ്മക്കായ
SHARE

കല്ലുമ്മക്കായ ഉപയോഗിച്ച് ഒരു നാടൻ പലഹാരം. മലബാറിലെ കടകളിൽ ചൂടു ചായയ്ക്കൊപ്പം കിട്ടുന്ന കല്ലുമ്മക്കായ് നിറച്ചത് കഴിച്ചവർ അതിന്റെ രുചിയൊരിക്കലും മറക്കില്ല.

ആവശ്യമുള്ള സാധനങ്ങൾ

  • കല്ലുമ്മക്കായ – 15 എണ്ണം
  • പുഴുക്കലരി– 400 ഗ്രാം
  • തേങ്ങ ചിരവിയത്–  അര മുറി
  • പെരുംജീരകം– 1 ടേബിൾസ്പൂൺ
  • ചുവന്നുള്ളി–  10 എണ്ണം
  • മുളക‌ുപൊടി– 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി– 1 ട‌ീസ്പൂൺ
  • ഉപ്പ്– ആവശ്യത്തിന്
  • വെളിച്ചെണ്ണ– വറുത്തു കോരാൻ

തയാറാക്കുന്ന വിധം

കല്ലുമ്മക്കായ തോടു പിളർന്നു വൃത്തിയായി കഴുകുക. ശേഷം കുതിർത്ത പുഴുക്കലരിയും തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ഉപ്പും ചേർത്തു അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. തോടിനുള്ളിൽ ഈ അരപ്പ് നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. ശേഷം തോട് കളഞ്ഞു മാറ്റി വയ്ക്കാം.

മുളക്പൊടിയും മഞ്ഞൾപ്പൊടിയും അൽപം ഉപ്പും ചേർത്തു കുറച്ചു വെള്ളം ചേർത്തു കൂട്ടു തയാറാക്കുക. അരിക്കൂട്ടിൽ ഉപ്പുള്ളതിനാൽ വളരെ കുറച്ചു മാത്രം മസാലയിൽ ചേർക്കാൻ ശ്രദ്ധിക്കണം. മസാലയിൽ കുറച്ചു നേരം മുക്കി വച്ച ശേഷം വെളിച്ചെണ്ണയിൽ വറുത്തുകോരാം.  അധിക നേരം മൊരിയരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA