ADVERTISEMENT

കട്‌ലറ്റും ചീസും പച്ചക്കറിയും വാങ്ങിയാൽ കുട്ടികളുടെ ഇഷ്ട ഭക്ഷണമായ ബർഗർ വീട്ടിൽത്തന്നെയുണ്ടാക്കാം.  ആരോഗ്യകരമാണ്. നല്ല ഫ്രഷായി കഴിക്കുകയും ചെയ്യാം. 4 ബർഗർ ഉണ്ടാക്കാനുള്ള റെസിപ്പി ഇതാ: 

ചേരുവകൾ

കട്‌ലറ്റ്: 4
ചീസ്: 4
സവാള, തക്കാളി, സാലഡ് വെള്ളരി എന്നിവ വട്ടത്തിൽ കനംകുറച്ച് അരിഞ്ഞത്: 4 കഷണം വീതം
മയോണൈസ് അല്ലെങ്കിൽ ടുമാറ്റോ സോസ്– അര ടീസ്പൂൺ വീതം
ബർഗർ ബൺ: 4
ലെറ്റ്യൂസ് ഇല (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

ബർഗർ ബൺ കുറെകെ മുറിക്കുക. ഒരു പാതി എടുത്ത് മയോണൈസ് അല്ലെങ്കിൽ ടുമാറ്റോ സോസ് പുരട്ടുക. ഇതിനു മേൽ സവാള, കട്‌ലറ്റ്, ചീസ്, തക്കാളി, ലെറ്റ്യൂസ് , വെള്ളരി എന്നിവ ഓരോന്നു വീതം വച്ച് അവസാനം ബണ്ണിന്റെ രണ്ടാമത്തെ പീസ് വയ്ക്കുക. ചേർത്തമർത്തി ടൂത്ത് പിക്ക് കുത്തുക. ബർഗർ റെഡി. 

(കുട്ടികളുടെ ഇഷ്ടമനുസരിച്ചു പച്ചക്കറിയിൽ മാറ്റം വരുത്താം). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com