ADVERTISEMENT

മൈസൂരുകാരുടെ സ്വകാര്യ അഹങ്കാരമാണ് മൈസൂർപാക്ക്. മൈസൂരുരാജകൊട്ടാരത്തിന്റെ അടുക്കളയിൽ ജന്മംകൊണ്ട ഈ മധുരപലഹാരം ഇന്നു ലോകപ്രസിദ്ധമാണ്. ചുരുക്കം ചേരുവകൾ കൊണ്ട് വളരെയെളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണ‌ു മൈസൂർ പാക്ക്

ആവശ്യമുള്ള സാധനങ്ങൾ 

  • കടലപ്പൊടി - 300 ഗ്രാം
  • പഞ്ചസാര - 300 ഗ്രാം
  • നെയ്യ് - 50 ഗ്രാം

തയാറാക്കുന്ന വിധം

കട്ടിയുള്ള പാത്രത്തിൽ കടലപ്പൊടി നന്നായി വറുത്തെടുത്തു മാറ്റിവയ്ക്കുക. മറ്റൊരു പാത്രത്തിൽ പഞ്ചസാര 200 മില്ലീ ലീറ്റർ വെള്ളമൊഴിച്ചു പാവാക്കിയെടുക്കാം. കയ്യിൽ ഒട്ടിപിടിക്കുന്ന പരുവമാകുമ്പോൾ കടലപ്പൊടി ചേർത്തു നന്നായി ഇളക്കുക. 

ഇതിലേക്ക് നെയ്യ്‌ ചേർക്കാം. പാത്രത്തിൽ നിന്നു വിട്ടുവരുന്ന പാകമാകുമ്പോൾ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റം. നെയ്യ് കൂടുതൽ ചേർക്കുന്നതിനനുസരിച്ചു മൈസൂർ പാക് മൃദുവാകും. തണുത്തതിനു ശേഷം ഉപയോഗിക്കാം.

English Summary: Traditional Indian Sweet Dessert Dish Mysore Pak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com