ADVERTISEMENT

തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണു ദീപാവലി. ദീപ ങ്ങളുടെ ഈ ഉത്സവത്തെ ആനന്ദകരമാക്കുന്നതിൽ പലഹാര ങ്ങൾക്കും വലിയൊരു പങ്കുണ്ട്. ദീപാവലി പലഹാരങ്ങൾ എന്നാൽ മധുരവിഭവങ്ങൾ എന്നാണ് നമ്മുടെ ധാരണ എന്നാൽ മധുരം മാത്രമല്ല സ്നാക്ക്സും എരിവു പലഹാര ങ്ങളും എല്ലാം ഇതിൽ പെടും. ഇത്തവണ ദീപാവലി ആഘോ ഷമാക്കാൻ ഗുജറാത്തിന്റെ സ്വന്തം ദീപാവലി പലഹാരങ്ങളു മുണ്ട്. 

1. പക് വാൻ

1. ഗോതമ്പു പൊടി – ¾ കപ്പ്
  മൈദ – ¼ കപ്പ്
2. ഉപ്പ് – പാകത്തിന്
3. നെയ്യ് കൊഴുപ്പുള്ളത് – ½ കപ്പ്
   അരിപ്പൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

pakwan

∙ഗോതമ്പു പൊടിയും മൈദയും ഇടഞ്ഞു വയ്ക്കുക.
∙ഇതിലേക്ക് ഉപ്പും വെള്ളവും ചേർത്തു കുഴച്ചു കട്ടിയുള്ള മാവു തയാറാക്കണം.
∙നെയ്യിൽ അരിപ്പൊടി ചേർത്തു നന്നായി മയപ്പെടുത്തുക.
∙തയാറാക്കിയ മാവു കനം കുറച്ചു പരത്തി അതിൽ നെയ്യ് മിശ്രിതം പുരട്ടണം.
∙ഈ മാവ് ഒന്നര ഇഞ്ച് വീതിയുള്ള സ്ട്രിപ്പുകളായി മുറി ക്കുക. ഇതിൽ നിന്നും മൂന്ന്– നാലു സ്ട്രിപ്പ് വീതം എടുത്ത് ഏറ്റവും നീളമുള്ളതു താഴെ വരും വിധം  ഒന്നിനു മുകളിൽ ഒന്നായി വയ്ക്കണം.
∙ഇതു ചുരുട്ടി എടുത്ത ശേഷം മെല്ലേ അമർത്തുക.
∙ഇവ ചെറിയ പൂരികളായി പരത്തി ചൂടായ എണ്ണയിൽ ഇടത്തരം തീയിൽ കരുകരുപ്പായി വറുത്തു കോരണം.
∙വറുക്കുന്നതിനിടയിൽ പൂരിയിലേക്ക് എണ്ണ തവി കൊണ്ടു കോരി ഒഴിച്ചു കൊടുക്കണം. പൂരി ലെയറുകളായി വിട്ടു വരും.
∙ചൂടോടെ വിളമ്പാം

2. ഫഫട

1. കടലമാവ് – 2 കപ്പ് ഉപ്പ് – പാകത്തിന്, അൽപം വെള്ളത്തിൽ കലക്കിയത്
2. എണ്ണ – വറുക്കാൻ ആവശ്യത്തിന്
3. ബ്ലാക്ക് സോൾട്ട്, മുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

fafda

∙ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കുഴച്ചു കട്ടിയുള്ള മാവു തയാറാക്കി അൽപനേരം വയ്ക്കുക.
∙ഇത് അരകല്ലിൽ വച്ച് ഇടിച്ചു മയപ്പെടുത്തിയ ശേഷം ചെറിയ ഉരുളകളാക്കണം.
∙ഇവ മൈദ തൂവി കനം കുറച്ചു ചപ്പാത്തികളായി പരത്തുക.
∙ഇതിൽ നിന്നും ഒരിഞ്ചു വീതിയും മൂന്നിഞ്ചു നീളവുമുള്ള സ്ട്രിപ്പുകൾ മുറിച്ചെടുക്കണം.
∙ഇതു ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.
∙ബ്ലാക്ക് സോൾട്ടും മുളകുപൊടിയും വിതറി അലങ്കരിച്ചു വിളമ്പാം.

3. ഗന്ന

1. പഞ്ചസാര – 1 കപ്പ്
2. മൈദ – 3 കപ്പ്
നെയ്യ് – ഏകദേശം ½ കപ്പ്, ചൂടാക്കിയത്
ഏലയ്ക്കാപ്പൊടി – ½ ചെറിയ സ്പൂൺ
3. നെയ്യ് – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙പഞ്ചസാര അൽപം വെള്ളത്തിൽ കുതിർത്ത് അലിയിക്കുക. ചൂടാക്കരുത്.
∙വലിയ വായ് വട്ടമുള്ള പാത്രത്തിൽ മൈദ, നെയ്യ് ചൂടാക്കി യത്, ഏലയ്ക്കാപ്പൊടി, പഞ്ചസാര വെള്ളം എന്നിവ ചേർത്തു കുഴച്ചു കട്ടിയുള്ള മാവു തയാറാക്കണം.
∙ഇത് അരമണിക്കൂർ വച്ച ശേഷം അരകല്ലിൽ വച്ച് ഇടിച്ചു മയപ്പെടുത്തുക. ചെറിയ ഉരുളകളാക്കി പൊടി തൂവാതെ രണ്ടിഞ്ചു വട്ടത്തിലുള്ള ചപ്പാത്തികളായി പരത്തണം.
∙ഇവ ഫാനിന്റെ അടിയിൽ നിരത്തി അഞ്ച്– ആറു മണിക്കൂർ ഉണക്കുക.
∙പാനിൽ നെയ്യ് ഇടത്തരം തീയിൽ ചൂടാക്കി തയാറാക്കിയ ചപ്പാത്തി ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരണം.
∙ചൂടാറുമ്പോൾ കരുകരുപ്പായി വരും. 

4. മൊന്തർ

1. കടലമാവ് – 2 കപ്പ്
നെയ്യ് ചൂടാക്കിയത് – 2 ½ വലിയ സ്പൂൺ
പാൽ – 2 വലിയ സ്പൂൺ
2. നെയ്യ് – പാകത്തിന്
3. പാൽ ഖോയ – 2 ചെറിയ സ്പൂൺ, തരുതരുപ്പായി പൊടിച്ചത്
4. പഞ്ചസാര – ¾ കപ്പ്
5. ഏലയ്ക്കാപ്പൊടി – പാകത്തിന്
കുങ്കുമപ്പൂവ് – 1 നുള്ള്, അൽപം പാലിൽ കുതിർത്തത്
6. ബദാം, പിസ്ത നുറുക്കിയത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് റൊട്ടിപ്പൊടി പരുവത്തി ലാക്കുക. ഇത് നന്നായി ഇളക്കിയ ശേഷം അല്‍പനേരം വയ്ക്കണം.
∙കൈ കൊണ്ട് കട്ടകൾ പൊടിച്ച ശേഷം ഇടഞ്ഞു വയ്ക്കണം. മാവിനു തരുതരുപ്പു വേണമെങ്കിൽ കണ്ണി അകലം ഉള്ള അരിപ്പ ഉപയൊഗിക്കാം.
∙പാനിൽ നെയ്യ് ചൂടാക്കി തയാറാക്കിയ മാവ് വറുക്കുക. മാവ് ഉണങ്ങിപ്പോകാതിരിക്കാൻ ആവശ്യത്തിന് നെയ്യ് ചേർക്കണം.
∙ബ്രൗൺ നിറമായി തുടങ്ങുമ്പോൾ ഖോയ ചേർത്ത് നല്ല ബ്രൗൺ നിറത്തിൽ വറുക്കുക.
∙പഞ്ചസാര വെള്ളം ചേർത്തു തിളപ്പിച്ചു രണ്ടു നൂൽ പരുവത്തിൽ പാനിയാക്കണം.
∙ഇതിലേക്കു വറുത്ത മാവും ഏലയ്ക്കാപ്പൊടിയും കുങ്കുമ പ്പൂവു പാലിൽ കുതിർത്തതും ചേർത്തു നന്നായി യോജിപ്പി ക്കുക.
∙ഈ മിശ്രിതം ഒരു പരന്ന പാത്രത്തിലേക്ക്  ഒഴിച്ചു ബദാം, പിസ്ത എന്നിവ അരിഞ്ഞതു കൊണ്ട് അലങ്കരിക്കണം.
∙കഷണങ്ങളാക്കി വിളമ്പാം. 

5. നാൻ കട്ട

1. വസ്പതി/ നെയ്യ് – ¾ കപ്പ്
പഞ്ചസാര പൊടിച്ചത് – 1 കപ്പ്
ബേക്കിങ് സോഡ – 1 നുള്ള്
2. മൈദ – 1 കപ്പ്
കടലമാവ് – 2 ചെറിയ സ്പൂൺ
റവ – 1 ചെറിയ സ്പൂൺ
ഏലയ്ക്കാപ്പൊടി , ജാതിയ്ക്കാപ്പൊടി – പാകത്തിന്
(ആവശ്യമെങ്കിൽ)

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1900 C ൽ ചൂടാക്കിയിടുക.
∙ഒരു ബേക്കിങ് ട്രേ മയംപുരട്ടി വയ്ക്കണം.
∙ഒന്നാമത്തെ ചേരുവ കൈ കൊണ്ടു യോജിപ്പിച്ചു ക്രീം  പരുവമാക്കുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കണം.
∙ഇതിൽ നിന്നു ചെറിയ ഉരുളകളായി ഉരുട്ടി കൈ കൊണ്ടു മെല്ലേ പരത്തി തയാറാക്കിയ ബേക്കിങ് ട്രേയിൽ അൽപം ഇടവിട്ടു നിരത്തുക.
∙ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബ്രൗൺ നിറമാകും വരെ 15 മിനിറ്റ് ബേക്ക് ചെയ്യണം.
∙ചൂടാറുമ്പോൾ കരുകരുപ്പായി വരും. 

6. ഖജ്‍ല

1. മൈദ – 3 കപ്പ്
നെയ്യ് ചൂടാക്കിയത് – ഏകദേശം ½ കപ്പ്
2. വെള്ളം – പാകത്തിന്
3. നെയ്യ് – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙മൈദയും നെയ്യും യോജിപ്പിക്കുക.
∙ഇതു വെള്ളം ചേർത്തു കുഴച്ചു മാവു തയാറാക്കണം.
∙അരകല്ലിൽ വച്ച് ഇടിച്ചു മയപ്പെടുത്തിയ ശേഷം ചെറിയ ഉരുളകളാക്കുക.
∙ഇവ രണ്ട് – രണ്ടര ഇഞ്ച് വട്ടമുള്ള ചപ്പാത്തികളായി കനം കുറച്ചു പരത്തണം.
∙മൂന്നുമണിക്കൂർ ഫാനിന്റെ അടിയിൽ വച്ച് ഇവ ഉണക്കണം.
∙പാനിൽ നെയ്യ് ചൂടാക്കി തീ കുറച്ചു വച്ച ശേഷം തയാറാ ക്കിയ ചപ്പാത്തികൾ വറുത്തു കോരുക.
∙ചപ്പാത്തിയുടെ വെളുത്ത നിറം മാറാതെ കരുകരുപ്പായി വറുക്കണം. 

English Summary: 6 Best Gujarati Sweets Recipes to Try at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com