sections
MORE

കാച്ചിയ മോര്, രുചിയുടെ നേര്

moru-curry
SHARE

ആവി പറക്കുന്ന ചോറിൽ കാച്ചിയ മോരൊഴിച്ച് ചോറ് കഴിച്ചിട്ടുണ്ടോ?

ചേരുവകൾ

  • അധികം പുളിയില്ലാത്ത മോര് – 1/2 കപ്പ്
  • തേങ്ങ – പകുതി 
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ 
  • മുളക് പൊടി – 1/4 ടീസ്പൂൺ
  • ഉലുവ – 1/4 ടീസ്പൂൺ 
  • വെളുത്തുള്ളി – 2 അല്ലി 
  • ഇഞ്ചി – ഒരു ചെറിയ കഷണം
  • പച്ചമുളക് – ഒന്നിന്റെ പകുതി 
  • കടുക്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്.

തയാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ അരക്കപ്പ് വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഒരുനുള്ള് ഉലുവ, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക. 
  • തിളച്ചുകഴിഞ്ഞാൽ മോര് ഒഴിച്ച് തുടരെ ഇളക്കുക. നന്നായി അരച്ച തേങ്ങയും ചേർത്ത് (ഒരു കഷണം പച്ചമുളകും ചേർക്കണം) തിളച്ചുതുടങ്ങുമ്പോൾ വാങ്ങിവയ്ക്കാം. 
  • ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവയും കടുകും ഒരു വറ്റൽ മുളക് രണ്ടാക്കി മുറിച്ചതും ഇട്ട് വറുത്തിടുക.

English Summary: Moru Kachiyathu Recipe, Moru Curry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA