ADVERTISEMENT

ജപ്പാൻ രുചിവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന വിത്ത് ലൗ ഫ്രം ജപ്പാൻ യൂ‍ട്യൂബ് വ്ളോഗിലൂടെ ജെല്ലൊ ടി. കെ പോർക്ക് ഡ്രൈ ഫ്രൈ പെട്ടെന്ന് തയാറാക്കുന്നതെങ്ങനെന്ന് പരിചയപ്പെടുത്തുന്നു.

ചേരുവകൾ

  • പോർക്ക് ഇറച്ചി വളരെ കട്ടിക്കുറച്ച് ചെറിയ കഷ്ണങ്ങളാക്കിയത് - 1 കിലോ (പാക്കറ്റിൽ മേടിച്ചതാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്)
  • മുളകുപൊടി – 2 സ്പൂൺ
  • മഞ്ഞള്‍പ്പൊടി – 1 സ്പൂൺ
  • ഉപ്പ് –1 1/2 സ്പൂൺ
  • ഗരം മസല –1 സ്പൂൺ

തയാറാക്കുന്ന വിധം

  ഒരു പാത്രത്തിൽ ഇറച്ചി എടുത്ത്  അതിൽ ഉപ്പും, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരംമസല എന്നിവ ഇടുക.  ഇതിലേയ്ക്ക് കുറച്ച് വെള്ളമൊഴിച്ച് നന്നായി ഇളക്കുക. മസാല നന്നായി കഷ്ണങ്ങളിൽ പിടിക്കണം. ഇറച്ചി ഒരു 5 മിനിറ്റ് മൂടി വെച്ച് വേവിക്കുക.  രണ്ടു മിനിറ്റ് കഴിയുമ്പോൾ മൂടി തുറന്ന് നന്നായി ഇളക്കിക്കൊടുക്കുക.  ശേഷം   3 –7 മിനിറ്റ് മൂടി വെച്ച് വേവിക്കുക. തുറന്ന് നോക്കിയാൽ ഇറച്ചി നന്നായി വെന്തിട്ടുണ്ടാകും. ഇതിലേയ്ക്ക് കുറച്ച് വെള്ള മൊഴിച്ച് തിളപ്പിച്ചാൽ കറി രൂപത്തിലാക്കാം.

English Summery : Thin slice pork dry fry recipe, Quick and Easy Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com