ADVERTISEMENT

ആരോഗ്യകരമായ രണ്ട് പലഹാരങ്ങൾ പരിചയപ്പെടാം, വെജിറ്റബിൾ കൊഴുക്കട്ടയും ചെറുപയർ കൊഴുക്കട്ടയും.

വെജിറ്റബിൾ  കൊഴുക്കട്ട 

  • അരിപ്പൊടി   -  1കപ്പ്‌  
  • പുഴുങ്ങിയ  കിഴങ്ങു - 1എണ്ണം  
  • ബീൻസ്, കാരറ്റ്  
  • സവ‌ാള അരിഞ്ഞത് - 1/2 കപ്പ്‌ 
  • മുളകു പൊടി - 1ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • ഇഞ്ചി ചതച്ചത്  - 1/2 ടീസ്പൂൺ
  • കടുക്  - കാൽ ടീസ്പൂൺ
  • എണ്ണ  -  2 ടീസ്പൂൺ
  • ഉപ്പ്  -  ആവശ്യത്തിന് 
  • ചൂടു വെള്ളം - ആവശ്യത്തിന് 

അരിപ്പൊടിയും ഉപ്പും കുറച്ചു എണ്ണയും ചേർത്ത് ചൂടുവെള്ളത്തിൽ നല്ല മയത്തിൽ ചപ്പാത്തി മാവു പോലെ കുഴച്ചുവയ്ക്കുക.ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച്  കടുക് പൊട്ടുമ്പോൾ മൂന്നു മുതൽ  ആറു വരെയുള്ള ചേരുവകളിൽ ഉപ്പും അര ഗ്ലാസ്‌ വെള്ളവും ചേർത്ത് അഞ്ചു മിനിറ്റ്  മൂടി വച്ചു വേവിച്ച ശേഷം പുഴുങ്ങിയ കിഴങ്ങും ചേർത്തിളക്കി ചെറിയ ഉരുളകളാക്കിവയ്ക്കുക. കുഴച്ചുവച്ച അരിമാവിൽ നിന്ന് കുറച്ചെടുത്തു കയ്യിൽവച്ചു പരത്തി മസാല ഉരുള നടുക്കുവച്ചു പൊതിഞ്ഞു ആവിയിൽ വേവിച്ചെടുക്കുക.

ചെറുപയർ കൊഴുക്കട്ട

  • അരിപ്പൊടി  - ഒരു കപ്പ് 
  • ചെറുപയർ  - ഒരു കപ്പ് 
  • ശർക്കര പൊടിച്ചത്  - ഒരു കപ്പ് 
  • തിരുമ്മ‌ിയ തേങ്ങ  - 2ടീസ്പൂൺ
  • ഏലയ്ക്കപ്പൊടി  - കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ  - 2 ടീസ്പൂൺ
  • ഉപ്പ്  - കാൽ ടീസ്പൂൺ
  • ചൂടുവെള്ളം– ആവശ്യത്തിന് 

ചെറുപയർ കഴുകി കുക്കറിൽ വേവിച്ചു എടുക്കുക. ശർക്കര അര കപ്പ്‌ വെള്ളത്തിൽ തിളച്ചു കുറുകി വരുമ്പോൾ ചെറുപയറും തേങ്ങയും ഏലയ്ക്ക‌ാപ്പൊടിയും ചേർത്തിളക്കി ചെറിയ ഉരുളകളാക്കി വയ്ക്കുക. അരിപ്പൊടി എണ്ണയും ഉപ്പും ചേർത്ത് ചൂടുവെള്ളത്തിൽ കുഴച്ചതിൽ നിന്നും കുറച്ച‌് എടുത്തു കൈയിൽ വച്ച് പരത്തി ചെറുപയർ ഉരുള നടുക്ക‌ുവച്ചു പൊതിഞ്ഞു ആവിയിൽ വേവിച്ചു എടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com