ADVERTISEMENT

തിരുപ്പിറവിക്കു മുന്നോടിയായുള്ള ഇരുപത്തിയഞ്ചു ദിവസത്തെ നോമ്പ് കാലം ഡിസംബറിന്റെ പ്രത്യേകതയാണ്. ഇറച്ചിയും മീനും ഇല്ലാതെ വളരെ രുചികരവും ലളിതവുമായ വിഭവങ്ങൾ ഒരുക്കാം.

ചേരുവകൾ

  • ബസുമതിയരി - 2 കപ്പ്
  • ഗ്രീൻപീസ് - 1 കപ്പ്
  • നെയ്യ് - കാൽ കപ്പ്
  • ഗ്രാമ്പൂ - 2-3 എണ്ണം
  • കറുവാപ്പട്ട - ഒരിഞ്ചു നീളത്തിൽ 2-3
  • ഉപ്പ് - പാകത്തിന്

മസാലയരപ്പിന് (ഗ്രീൻ മസാല പേസ്‌റ്റ്)

  • മല്ലിയില -മുക്കാൽ കപ്പ്
  • പാലക് ചീരയില - മുക്കാൽ കപ്പ്
  • പച്ചമുളക് - മൂന്ന്
  • ഇഞ്ചി - അര ഇഞ്ച് നീളത്തിൽ
  • വെളുത്തുള്ളി - 3 എണ്ണം

ഉണ്ടാക്കുന്ന വിധം: 

അരയ്‌ക്കാൻ കുറിച്ചവ നന്നായരച്ചു വയ്‌ക്കുക. അരി കഴുകി വാരി വെള്ളത്തിലിട്ട് 15 മിനിറ്റ് വയ്‌ക്കുക. നെയ്യ് ഒരു പാത്രത്തിൽ ഒഴിച്ച് ചൂടാക്കി കറുവാപ്പട്ടയും ഗ്രാമ്പൂവും ഇട്ട് അര മിനിറ്റ് വറുക്കുക. ബ്രൗൺ നിറമാകുമ്പോൾ അരപ്പ് (ഗ്രീൻ മസാല പേസ്‌റ്റ്) ചേർത്ത് നെയ്യ് മീതെ തെളിയുംവരെ ഇളക്കുക. ഇനി അരി കഴുകി വാരിയതും ഗ്രീൻ പീസും ചേർത്ത് അഞ്ചു മിനിറ്റിളക്കുക. ഉപ്പും ആവശ്യത്തിനു ചൂടുവെള്ളവും ചേർത്ത് തിളപ്പിക്കുക. ചെറുതീയിൽ വച്ച് വേവിച്ച് വാങ്ങുക.

English Summary: Lent Recipe, Green Pilaf, Pilau is a rice Dish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com