ടെൻഷൻ കുറയ്ക്കുന്ന രണ്ടു പാനീയങ്ങൾ

tulsi-drink
SHARE

നല്ല ശാരീരികാരോഗ്യത്തിനു നല്ല മനസ് അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാം. നല്ല മനസിനു ചില ഭക്ഷണങ്ങൾ സഹായിക്കും. വെറുതെയിരിക്കുമ്പോൾ പോലും ചിലർ പ്രസന്നതയോടെയാണ് കാണപ്പെടുന്നത്, സെറാറ്റോണിൻ എന്ന ന്യൂറോട്രാൻസ്മിറ്ററുകൾ പ്രസന്നത പ്രദാനം ചെയ്യുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ പോഷകങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടതാണ്. പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കുന്ന രണ്ടു പാനീയങ്ങൾ നിത്യജീവിതത്തിൽ ശീലമാക്കാം.

തുളസിയില വെള്ളം

ചേരുവകൾ

  • തുളസിയില ഒരു പിടി
  • വെള്ളം ഒരു കപ്പ്

തയാറാക്കുന്നവിധം

തുളസിയില കഴുകി വെള്ളത്തിൽ തിളപ്പിച്ചു കുടിക്കുക.

ജിഞ്ചെറെയിൽ

ചേരുവകൾ

  • ഇഞ്ചി ഒരു കഷണം
  • നാരങ്ങാനീര് അര നാരങ്ങ
  • പഞ്ചസാര ഒരു ടേബിൾ സ്പൂൺ
  • വെള്ളം ഒരു ഗ്ലാസ്

തയാറാക്കുന്ന വിധം

ഇഞ്ചി ചതച്ചു നീരെടുക്കുക. നാരങ്ങാനീരും പഞ്ചസാരയും വെള്ളവും ചേർത്തുപയോഗിക്കുക.

English Summary: Best Drinks to Reduce Your Anxiety

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA