ADVERTISEMENT

കരയാൻ ഉള്ളി വാങ്ങേണ്ട, ഉള്ളി വില കേട്ടാൽ മതി എന്നതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ. നഗരത്തിൽ നിന്നും ഗ്രാമത്തിൽ നിന്നും ഉള്ളി, സവാള എല്ലാം ഒൗട്ട്! അല്ലാതെ വേറെ വഴിയില്ല...ഉള്ളി കിട്ടാക്കനിയായതോടെ വീട്ടിലെ അടുക്കളകൾ മാത്രമല്ല, നഗരത്തിലെ ഹോട്ടലുകൾ പോലും മെനു വെട്ടിത്തുടങ്ങി. ഉള്ളി വേണ്ടാത്ത പലഹാരങ്ങൾക്കാണ് ഡിമാന്റ്, ചിക്കൻ കട്​ലറ്റിൽ ഉള്ളിയെക്കാളും ചിക്കൻ കണ്ടാൽ ഇപ്പോൾ ആരും ഞെട്ടില്ല. ഉള്ളിക്ക് പകരം കാബേജാണ് ഇപ്പോൾ താരം. എന്നാൽ നമ്മുടെ നാട്ടിലെ പല നാടൻ കറികളിലും ഉള്ളി ഇല്ലാതെ തന്നെ തയാറാക്കാമെന്നതാണ് സത്യം...ഇതൊക്കെ ഇപ്പോഴല്ലേ ശ്രദ്ധിച്ചത്...ഏതൊക്കെയെന്നു നോക്കാം.

കുമ്പളങ്ങ ഓലൻ
1 തേങ്ങ നന്നായി പിഴിഞ്ഞെടുക്കുക. ഒന്നാം പാലും , രണ്ടാം പാലും മാറ്റി വയ്ക്കുക.
1/2 കിലോ കുമ്പളങ്ങ ചെറുതായരിഞ്ഞ്, 6 പച്ചമുളകും കീറി, പാകത്തിന്‌ ഉപ്പും ചേർത്ത്, രണ്ടാം പാലിൽ വേവിക്കുക.
വെന്തുകഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് തിള വരുമ്പോൾ തീ ഓഫാക്കുക. ( തിളച്ചു പൊന്തരുത്)
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, വേപ്പിലയിട്ട് കറിയിലേക്ക് പകരാം. ( കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള ഒരു കറിയാണിത്)

രസം
4 സ്പൂൺ പരിപ്പ് നന്നായി വേവിച്ച് വെള്ളം പോലെ എടുക്കുക. ( പരിപ്പ് തരി ഉണ്ടാകരുത്)
3 തക്കാളി പുഴുങ്ങി പുറത്തെ തൊലി കളഞ്ഞ് മിക്സിയിൽ നന്നായി ഉടച്ചെടുക്കുക.
ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ, കടുക് പൊട്ടിച്ച്, 2 തണ്ട് വേപ്പില,2 അല്ലി വെളുത്തുള്ളിയും ഇട്ട്, വഴറ്റുക. ഇതിലേക്ക്, തക്കാളി അരച്ചതും പരിപ്പ് വെള്ളവും ചേർക്കുക.
ഇതിലേക്ക്, 1/2 സ്പൂൺ കായപ്പൊടി, പാകത്തിന്‌ ഉപ്പ്, 1/2 സ്പൂൺ മഞ്ഞൾപ്പൊടി,1 സ്പൂൺ കുരുമുളകുപൊടിയും ചേർക്കുക. 1 നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി പിഴിഞ്ഞതും ഒഴിച്ച്, തിളവരുമ്പോൾ മല്ലിയില വിതറി ഇറക്കാം. ( വെള്ളം വേണമെങ്കിൽ ചേർത്ത് തിളയ്ക്കാൻ വച്ച് ഇറക്കാം..)
കൂട്ടുകറി

ഇഞ്ചിക്കറി
250 ഗ്രാം ഇഞ്ചി തൊലികളഞ്ഞ്, നന്നായി കഴുകി ഉരച്ചെടുക്കുകയോ, ചെറുതായി അരിഞ്ഞെടുക്കുകയോ ചെയ്യുക. എണ്ണ ചൂടാകുമ്പോൾ ഇഞ്ചി നന്നയി വറുത്തെടുക്കുക. ഇതു തണുക്കുമ്പോൾ പൊടിച്ചെടുക്കുക. എണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് വേപ്പിലയും മുളകും ഇടുക,. ഇതിലേക്ക് ഇഞ്ചി ചേർക്കുക. മുളകുപൊടി - 4 സ്പൂൺ മഞ്ഞൾപ്പൊടി - 1/2 സ്പൂൺ മല്ലിപൊടി- 2 സ്പൂൺ, , ഉലുവ പൊടി 1/2 സ്പൂൺ,കുറച്ച് ഉപ്പ് എന്നിവ ചേർത്ത് ഒന്നു മൂക്കുമ്പോൾ പുളി പിഴിഞ്ഞൊഴിക്കുക. തിളക്കുമ്പോൾ ശർക്കര കലക്കിയതും ചേർത്ത് ഒന്നുകൂടി തിളപ്പിച്ച് അടുപ്പിൽ നിന്നു മാറ്റാം.

പാവയ്ക്ക കിച്ചടി
പാവയ്ക്ക - 2 എണ്ണം ചെറുതായരിഞ്ഞ് , പാകത്തിന്‌ എണ്ണയിൽ നന്നായി വറുക്കുക. ഇതു ആറുമ്പോൾ കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക.
1 മുറി തേങ്ങ ചിരകി, 4 പച്ചമുളക്, 1 സ്പൂൺ ജീരകം, 1 കപ്പ് തൈര് ചേർത്ത് നന്നായരക്കുക.
ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ, 1 സ്പൂൺ കടുക് പൊട്ടിച്ച്, വേപ്പിലയും, 2 ഉണക്കമുളകും, ഇട്ട്, 6 ചെറിയ ഉള്ളി, ചെറുതായരിഞ്ഞത് മൂപ്പിക്കുക. ഇതിലേക്ക്, അരിഞ്ഞ പാവയ്ക്കയും, അരപ്പും പാകത്തിന്‌ ഉപ്പും ചേർത്ത് വേവിക്കുക. ( ഇതു ഒരാഴ്ചയോളം കേടാകാതെ ഇരിക്കും)

കാളൻ 

500 ഗ്രാം ചെനച്ച കായ, അരയിഞ്ചു കനത്തിൽ അരിഞ്ഞ്, കുറച്ച് ഉപ്പും, 1/4 സ്പൂൺ മഞ്ഞൾപ്പൊടിയും 3 പച്ചമുളകും (കീറിയത്) ചേർത്ത് പാകത്തിന്‌ വെള്ളത്തിൽ വേവിക്കുക. ഒരു തേങ്ങ ചുരണ്ടി, ഒരു പിടി പച്ചരിയും 1/4 സ്പൂൺ മഞ്ഞൾപ്പൊടിയും 3 അല്ലി വെളുത്തുള്ളിയും ഒരു നുള്ള് ജീരകവും ഒരു പച്ചമാങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ അരപ്പ് വെന്ത കായയിൽ ചേർത്ത് നന്നായിളക്കി, തിളപ്പിക്കുക. തിളവരുമ്പോൾ 1/2 ലിറ്റർ തൈര്‌ ഒഴിക്കുക. തൈര്‌ ചേർത്ത് തിളവരുമ്പോൾ അടുപ്പിൽ നിന്നിറക്കാം. വേറൊരു ചട്ടിയിൽ 2 സ്പൂൺ എണ്ണ ഒഴിച്ച്, ചൂടാകുമ്പോൾ, 1 സ്പൂൺ ഉലുവ ഇടുക., പൊട്ടിയതിനുശേഷം 1 സ്പൂൺ കടുകിട്ട് പൊട്ടിച്ച്, 1 തണ്ട് വേപ്പിലയും, 2 ഉണക്കമുളകും ഇട്ട് കറിയിലേക്ക് പകരാം. 

പാചകക്കുറിപ്പ് തയാറാക്കിയത് : രാജി കൃഷ്ണ കുമാർ

English Summary: Kerala Style Curries without onion 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com