ADVERTISEMENT

ഒരേ പ്രഭാത ഭക്ഷണം പെട്ടെന്ന് മടുക്കുന്നവർക്ക് വ്യത്യസ്തമായ നിറത്തിലും രുചിയിലും തയാറാക്കാം ബീറ്റ്റൂട്ട് പറാത്ത.

1.ബീറ്റ്റൂട്ട് അരിഞ്ഞത് - 1കപ്പ്‌
2.ഇഞ്ചി ചതച്ചത് - 1ടീ സ്പൂൺ
3.കാന്താരി മുളക് - 2എണ്ണം
4.ഇരുമ്പൻപുളി ചതച്ചത് - 1ടീ സ്പൂൺ
5.ആട്ട - 2കപ്പ്‌
6.ആയമോദകം - 1ടീ സ്പൂൺ
7.ജീരകപ്പൊടി - 1ടീ സ്പൂൺ
8.ഗരം മസാല - 1 ടീ സ്പൂൺ
9.ഉപ്പ് - ആവശ്യത്തിന്
10.എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് ബീറ്റ്റൂട്ട് അരിഞ്ഞത്, ഇഞ്ചി ചതച്ചത്, കാന്താരി മുളക്, ഇരുമ്പൻപുളി ചതച്ചത് എന്നിവ വഴറ്റി മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക. ഒരു പരന്ന പാത്രത്തിൽ അഞ്ചു മുതൽ ഒൻപതുവരെയുള്ള ചേരുവകൾ ഇട്ടു നന്നായി മിക്സ്‌ ചെയ്തശേഷം അരച്ചു വെച്ച മിശ്രിതം ചേർത്ത് ചപ്പാത്തി മാവു പോലെ കുഴച്ചെടുത്ത്‌ 15 മിനിറ്റ് മൂടി വെച്ചതിനു ശേഷം ചെറിയ ഉരുളകളാക്കി പരത്തി ദോശക്കല്ലിൽ എണ്ണ തടവി ചുട്ടെടുക്കുക.

English Summary: Beetroot Paratha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com