ADVERTISEMENT

വാരിവലിച്ച് ഭക്ഷണം കഴിച്ച് വയർ എരിച്ചിലുമായി യുദ്ധം ചെയ്യാറുണ്ടോ? വയറുനിറയെ വാരിവലിച്ചു ഭക്ഷണം കഴിക്കരുത്. മൂന്നുനേരത്തിനു പകരം അഞ്ചോ ആറോ നേരമായി കഴിക്കാം. രാത്രി വൈകിയും ഭക്ഷണം കഴിക്കരുത്. ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിക്കണം. ഭക്ഷണം കഴിച്ചുകഴിഞ്ഞു മൂന്നു മണിക്കൂർ കഴിഞ്ഞേ കിടക്കാവൂ. അല്ലെങ്കിൽ ദഹനരസം അന്നനാളത്തിലേക്കു തിരിച്ചു കയറും. കിടക്കുമ്പോൾ ഇടതു വശം ചരിഞ്ഞു കിടക്കുന്നതാണു നല്ലത്. ചരിഞ്ഞുകിടക്കുമ്പോൾ അന്നനാളത്തിന്റെ സ്ഥാനം ആമാശയത്തിന്റെ മുകളിലായി വരും. ഇതു ദഹനര‌സങ്ങൾ അന്നനാളത്തിൽ കയറി വരുന്നതു തടയും.  

വയർ എരിച്ചിൽ കുറയ്ക്കുന്ന പുതിനയില ദോശ

  • പുതിനയില – കാൽ കപ്പ്
  • അരി – അര കപ്പ്
  • ഉഴുന്ന് – കാൽ കപ്പ്
  • ഉലുവ – അര ടീസ്പൂണ്‍
  • ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

അരിയും ഉഴുന്നും നാലുമണിക്കൂർ കുതിർത്തു വയ്ക്കുക. ഇത്  അരയ്ക്കുമ്പോൾ ഉലുവയും ചേർത്തരയ്ക്കുക. മാവ് ആറു മണിക്കൂർ പുളിക്കുവാൻ വയ്ക്കണം.  ഈ മാവിലേക്ക് അരിഞ്ഞ പുതിനയിലയും ഉപ്പും ചേർത്തു ദോശയുണ്ടാക്കുക.

പുരാതന കാലം മുതൽ പുതിനയില വയറിനുണ്ടാകുന്ന അസുഖങ്ങൾക്ക് ഉപയോഗിച്ചിരുന്നു. 

English Summary: Mint Dosa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com