തുളസിയില പാനീയം, കഫക്കെട്ട് കുറയ്ക്കും

Tulsi Punch
SHARE

ശരീരത്തെ ശുദ്ധീകരിക്കാനും ഓരോ അവയവത്തെയും പ്രവർത്തനക്ഷമമാക്കി ഉന്മേഷം നിലനിർത്താനും കഴിയുന്ന ലഘു പാനീയമാണ് തുളസി പഞ്ച്. എങ്ങനെ തയാറാക്കാമെന്നു നോക്കാം.

തുളസി പഞ്ച്

ചേരുവകൾ

  • കൃഷ്ണതുളസിയില - അര കപ്പ്
  • ശർക്കര - ഒരു ടേബിൾ സ്പൂൺ
  • നാരങ്ങാനീര് - ഒരു ടീസ്പൂൺ
  • ഏലയ്ക്കാപ്പൊടി - ഒരു നുള്ള്

തയാറാക്കുന്ന വിധം

തുളസിയില രണ്ടു മണിക്കൂർ വെള്ളത്തിൽ ഇട്ടുവയ്ക്കണം. ശർക്കര, ഒരു കപ്പു വെള്ളത്തിൽ പാനിയാക്കണം. തുളസിയില പിഴിഞ്ഞ് ആ വെള്ളവും നാരങ്ങാനീരും ഏലയ്ക്കാപ്പൊടിയും ചേർത്തു പഞ്ച് ഉണ്ടാക്കുക.

ഗുണങ്ങൾ: കഫക്കെട്ടു കുറയുന്നു. മുഖത്തെ പാടുകൾ കുറയുന്നു.

English Summary: Tulsi Punch, Healthy Drink

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA