ക്രിസ്മസ് മധുരത്തിന് വീട്ടിൽ തയാറാക്കാം കോക്കനട്ട് കേക്ക്
Mail This Article
×
വെണ്ണയും തേങ്ങയും ചേരുന്ന മധുരകേക്ക് പെട്ടെന്ന് തയാറാക്കാം.
ചേരുവകൾ:
- വെണ്ണ –1 കപ്പ്
- ബ്രൗൺഡ് ഷുഗർ – 1 1/2 കപ്പ്
- മുട്ട –4 എണ്ണം
- ബേക്കിങ് പൗഡർ – 2 ചെറിയ സ്പൂൺ
- വനില എസൻസ് – 2 ചെറിയ സ്പൂൺ
- മൈദ – 2 കപ്പ്
- ചിരവിയ തേങ്ങ – 3/4 കപ്പ്
തയാറാക്കുന്ന വിധം
അവ്ൻ നേരത്തേ 300 ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കുക. ഒരുപാത്രത്തിൽ അലുമിനിയം ഫോയിലിൽ വെണ്ണ പുരട്ടി വയ്കുക. ഒരു ബ്ലെണ്ടറിൽ ആദ്യത്തെ അഞ്ച് ചേരുവകൾ നന്നായി യോജിപ്പിക്കുക. അതിനുശേഷം ബ്ലെണ്ടറിന്റെ സ്പീഡ് കുറച്ച് മൈദ ഇട്ട് വീണ്ടും യോജിപ്പിക്കുക. ഇതിലേക്ക് ചിരവിയ തേങ്ങ ഇട്ട് നന്നായി യോജിപ്പിക്കുക. നേരത്തെ തയാറാക്കിയ പാത്രത്തിൽ മാവ് ഇട്ട് ബേക്ക് ചെയ്യുക.
English Summary: Coconut Cake
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.