ADVERTISEMENT

ഡിപ്രഷൻ, മാനസിക പിരിമുറുക്കം, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്ന വൈറ്റമിൻ ബി12 ന്റെ അഭാവം ഒഴിവാക്കാൻ ഈ സൂപ്പിനു സാധിക്കുന്നു. തലച്ചോറിന് ഉന്മേഷവും ശാന്തതയും നൽകുന്നു. ഇതൊരു ടോണിക് പോലെ കഴിക്കാം.

‍‌ചേരുവകൾ

  • കരൾ – ½ കപ്പ്
  • ചെറിയ ഉള്ളി – ¼ കപ്പ് (അരിഞ്ഞത്)
  • ഇഞ്ചി – 1 ചെറിയ കഷണം (അരിഞ്ഞത്)
  • ഗരം മസാല – ½ ടീസ്പൂൺ
  • വെള്ളം – 5 കപ്പ്
  • കുരുമുളക് – 4 എണ്ണം
  • വെളുത്തുള്ളി – 2 അല്ലി
  • ഉപ്പ് – ആവശ്യത്തിന്
  • വെണ്ണ – ½ ടീസ്പൂൺ

തയാറാക്കുന്ന വിധം

കരളും ചെറിയ ഉള്ളിയും ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക. ഏഴോ എട്ടോ വിസിലുകൾ കഴിഞ്ഞാൽ തീയിൽ നിന്ന് ഇറക്കി വയ്ക്കുക. വെണ്ണ ചൂടാക്കി ഇതൊഴിച്ച് ഉപ്പും ചേർത്തു കഴിക്കുക. 

English Summary: Healthy Soup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com