ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ നാടൻ ചേമ്പ് പാൽക്കറി
Mail This Article
×
തേങ്ങാപ്പാലിൽ കുറുകി വെന്തുവരുന്ന ചേമ്പ് കറി ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ സൂപ്പർ കോംപിനേഷനാണ്.
1.ചേമ്പ് - 1 കപ്പ്
2.തേങ്ങാപ്പാൽ - 2 കപ്പ്
3.ഇഞ്ചി - 1ടേബിൾ സ്പൂൺ
4.പച്ചമുളക് - 4എണ്ണം
5.സവാള - 2 എണ്ണം
6.കാരറ്റ് - 1എണ്ണം
7.ഗരംമസാല - 1/2ടീ.സ്പൂൺ
8.വെളിച്ചെണ്ണ - ആവശ്യത്തിന്
9.കറിവേപ്പില - കുറച്ച്
10.ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേമ്പ് നന്നായി കഴുകി തൊലി കളഞ്ഞു വേവിച്ചു എടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ മൂന്നു മുതൽ ഏഴു വരെയുള്ള ചേരുവകൾ വഴറ്റി ഉപ്പും തേങ്ങാപ്പാലും ചേർത്ത് കുറുകി വരുമ്പോൾ ഇറക്കിവച്ച് മുകളിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കറിവേപ്പില ഇട്ടു ചോറിന്റെയോ ചപ്പാത്തിയുടെ കൂടെയോ വിളമ്പാവുന്നതാണ്.
English Summary: Nadan Curry
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.