ADVERTISEMENT

നല്ല പച്ച കപ്പകൊണ്ട് രുചികരമായി തയാറാക്കാം സ്പൈസി രുചി...

ചേരുവകൾ

  • മരച്ചീനി (കപ്പ )- 1/2 കി.ഗ്രാം
  • ചെറിയ ചുവന്നുള്ളി - 15എണ്ണം 
  • ഉണക്ക മല്ലി - 2 ടേബിൾ സ്പൂൺ
  • ഉണക്ക മുളക് - 9 എണ്ണം 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കറിവേപ്പില - കുറച്ച് 

തയാറാക്കുന്ന വിധം

കപ്പ അധികം കുഴഞ്ഞു പോകാതെ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചു എടുക്കുക. ഉള്ളി നന്നായി കഴുകി തൊലി കളഞ്ഞു മല്ലിയും മുളകും ചേർത്ത് പച്ചക്കു  അരച്ചെടുക്കുക. ചീനച്ചട്ടിയിൽ  വെളിച്ചെണ്ണ ഒഴിച്ച് അരച്ച മസാലക്കൂട്ടു പച്ചമണം മാറുന്നതുവരെ വഴറ്റിയെടുത്തു വേവിച്ചു വച്ചിരിക്കുന്ന കപ്പയും ചേർത്ത് മസാല നന്നായി പിടിക്കാൻ 5മിനിറ്റ്  മൂടി വെച്ചു അടുപ്പ്  ചെറുതാക്കിവെച്ചതിനു  ശേഷം കറിവേപ്പില ഇട്ട്  ചൂടോടെ വിളമ്പുക.

English Summary: Spicy Tapioca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com