ADVERTISEMENT

ചോറിനൊപ്പം രുചികരമായ വെളുത്തുള്ളി - ചുവന്നുള്ളി തീയൽ കൂട്ടിയാലോ?

ചേരുവകൾ

വെളുത്തുള്ളി - 1കപ്പ്‌
ചുവന്നുള്ളി - 1/2കപ്പ്‌
തക്കാളി - 1എണ്ണം
പുളി പൾപ്പ് - 2 ടേബിൾ സ്പൂൺ
തേങ്ങ തിരുമ്മിയത് - 3/4കപ്പ്‌
വറ്റൽ മുളക് - 9എണ്ണം
ഉണക്ക മല്ലി - 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മുളകുപൊടി - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - കുറച്ച്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

രണ്ടു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച്  രണ്ടു ഉള്ളികളും ഉപ്പും മഞ്ഞൾപ്പൊടിയും  ചേർത്ത് വഴറ്റി വയ്ക്കുക.തേങ്ങയും മല്ലിയും മുളകും കുറച്ചു എണ്ണയും ഒഴിച്ച് നല്ല ചുവന്ന ബ്രൗൺ നിറമാകുന്നതു വരെ വറത്തു നന്നായി അരച്ചു എടുത്തു വഴറ്റിയ ഉള്ളിയിൽ ചേർത്ത് തക്കാളിയും പുളിപൾപ്പും  മുളകുപൊടിയും ഉപ്പും ഇട്ട് തിളച്ചു വരുമ്പോൾ എണ്ണയും  കറിവേപ്പിലയും ചേർത്ത് വാങ്ങാം.

English Summary: Theeyal Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com