sections
MORE

അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാം തേങ്ങാപ്പാൽ കറി

x-default
x-default
SHARE

പച്ചക്കറികൾ കൊണ്ടും ചിക്കൻ ചേർത്തും തയാറാക്കാവുന്ന രുചികരമായ കറിയാണിത്. എരിവു കുറച്ച് തയാറാക്കിയാൽ കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടും.

ചേരുവകൾ

1.സവാള - ഒന്ന്
വെളുത്തുള്ളി (ചതച്ചത്) - രണ്ട് അല്ലി
ഇഞ്ചി (ചതച്ചത്) - ചെറിയ കഷണം
കറിവേപ്പില - ആവശ്യത്തിന്
പച്ചമുളക് - എരിവിന്

2.ഉരുളക്കിഴങ്ങ് - ഒരെണ്ണം
കാരറ്റ് - ഒന്ന്
കാപ്‌സിക്കം - ഒരെണ്ണം
ഗ്രീൻപീസ് - ഒരു പിടി

3.തേങ്ങാപ്പാൽ - ആവശ്യമനുസരിച്ച്
4. മല്ലിയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

തേങ്ങയുടെ ഒന്നാം പാൽ മാറ്റിവയ്‌ക്കുക. ഒന്നാമത്തെ ചേരുവകൾ വഴറ്റി ഇതിൽ രണ്ടാം പാൽ ഒഴിച്ച് ഉരുളക്കിഴങ്ങ്, കാരറ്റ്, കാപ്‌സിക്കം, ഗ്രീൻപീസ് എന്നിവ വേവിക്കുക. വെന്തശേഷം ഒന്നാം പാൽ ഒഴിച്ചു മല്ലിയില വിതറി വാങ്ങുക. ചിക്കൻ കൊണ്ടും ഈ കറി തയാറാക്കാം.

English Summary: Stew Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA