ADVERTISEMENT

കാര്‍ഷിക സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്‌ പൊങ്കൽ. രുചികരമായ ശർക്കരപ്പൊങ്കലിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

1 ചെറിയ ഇനം പച്ചരി – ഒരു കപ്പ്
ചെറുപയർപരിപ്പ് – അര കപ്പ്
രണ്ടു കപ്പ് തേങ്ങാതിരുമ്മിയതിൽ നിന്നെടുത്ത തേങ്ങാപ്പാൽ – 2 കപ്പ്

2 പഞ്ചസാര അല്ലെങ്കിൽ ശർക്കര – ഒരു കപ്പ്
3 നെയ്യ് – അര കപ്പ്
4 നീളത്തില് അരിഞ്ഞ് നെയ്യിൽ വറുത്ത കശുവണ്ടി നുറുക്ക് – കാൽ കപ്പ്
5 നെയ്യിൽ വറുത്ത കിസ്‌മിസ് – അര കപ്പ്
6 ഏലയ്‌ക്കാപ്പൊടി – അര ചെറിയ സ്‌പൂൺ

തയാറാക്കുന്ന വിധം

  • അരി വേവിച്ചു വയ്‌ക്കുക
  • തേങ്ങാപ്പാൽ തിളയ്‌ക്കുമ്പോൾ ചെറുപയർപരിപ്പ് കഴുകി അരച്ചിട്ടു വേവിക്കുക.
  • പരിപ്പ് കുറുകിയിരിക്കുന്ന പരുവത്തിൽ ചോറിലേക്കു കുടഞ്ഞിടുക.
  • പഞ്ചസാര അല്ലെങ്കിൽ ശർക്കര ചേർത്ത്, നെയ്യുമൊഴിച്ചിളക്കുക.
  • ചേരുവയിലെ വെള്ളമയം തോരുമ്പോൾ കശുവണ്ടിയും കിസ്‌മിസും ഏലയ്‌ക്കാപ്പൊടിയും ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പുക.

English Summary: Sweet Pongal Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com