വ്യത്യസ്തമായ രുചിയനുഭവവുമായി നൂഡിൽസ് ബോൾസ്

noodils-balls
SHARE

വെറുതെ പച്ചക്കറിയും നൂഡിൽസും വേവിച്ചെടുക്കാതെ വ്യത്യസ്തമായ ബോൾ തയാറാക്കി നോക്കൂ.

1.ന്യൂസിൽസ്- ഒരു കപ്പ്
2. ക്യാരറ്റ്, കാബേജ്, ബീൻസ്, സവാള ഇവ നുറുക്കിയത്- അരക്കപ്പ്
3. ഇഞ്ചി, പച്ചമുളക്, മല്ലി ഇല, ഉപ്പ്-പാകത്തിന്‌
4. കോൺഫ്ലോർ-4 സ്പൂൺ
5. എണ്ണ-വറുക്കാൻ ആവശ്യത്തിന്
6. ഗോതമ്പുപൊടി-6 സ്പൂൺ
7. നൂഡിൻസ് പൊടിച്ചത്- കാൽ കപ്പ്

തയാറാക്കുന്ന വിധം

1 മുതൽ 4 വരെയുള്ള ചേരുവകൾ ചേർത്ത് കുഴച്ച് ചെറിയ ബോൾസാക്കുക. ഗോതമ്പുപൊടി ദോശമാവിന്റ പാകത്തിന് കലക്കി ബോൾസ് മാവിൽ മുക്കി പൊടിച്ച നൂഡിൽസിൽ മുക്കി വറുക്കുക.

English Summary: Noodles Balls

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA