നൂഡിൽസ് ബാസ്ക്കറ്റ്, കാണാനും കഴിക്കാനും സൂപ്പർ

Noodles Basket
SHARE

കാണാൻ നല്ല ഭംഗിയും കഴിക്കാൻ രുചിയുമുള്ള ബാസ്ക്കറ്റ് നൂഡിൽസ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

1. നൂഡിൽസ് വേവിച്ചത്- 200 ഗ്രാം
2. കോൺഫ്ലവർ- 4 സ്പൂൺ
3. എണ്ണ- വറ‌ുക്കാൻ ആവശ്യത്തിന്
4 ഇഞ്ചി, വെളുത്തുള്ളി- കുറച്ച്
5. ബീൻസ്, ബേബി കോൺ, ക്യാരറ്റ്, ക്യാപ്സിക്കം, സവാള എന്നിവ വലുതായി നുറുക്കിയത്-100 ഗ്രാം
6. ടൊമാറ്റോ കെച്ചപ്പ്, സെഷ്യൻ സോസ്-2 സ്പൂൺ
7. ഗരം മസാല- ഒരു ടീസ്പൂൺ
8. ഉപ്പ്-പാകത്തിന്

തയാറാക്കുന്ന വിധം

നൂഡിൽസ്, കോൺഫ്ലവർ, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഈ നൂഡിൽസ് വറത്തുകോരുന്ന തവിയിൽ ഇട്ട് അങ്ങനെ തന്നെ വച്ച് വറക്കുക, ചൂടാകുമ്പോൾ തവിയിൽ നിന്ന് ബാസ്ക്കറ്റ് ആകൃതിയിൽ വിട്ടുവരും.മറ്റൊരു പാനിൽ രണ്ടു സ്പൂൺ എണ്ണ ഒഴിച്ച് നാല്, അഞ്ച് ചേരുവകൾ കളർ പോകാതെ ഉപ്പു ചേർത്ത് ഇളക്കി 6,7 ചേരുവകൾ ചേർത്ത് ഇളക്കുക. വറ‌ുത്ത നൂഡിൽ ബാസ്ക്കറ്റിൽ നിറച്ച് ഉപയോഗിക്കുക.

English Summary: Noodles Basket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA