നൂഡിൽസ് കട്ട്ലറ്റ്; എണ്ണ കുറച്ച് വറുത്തെടുക്കാം

noodlils-cutlet
SHARE

കട്ട്ലറ്റ് തയാറാക്കുമ്പോൾ നൂഡിൽസ് ചേർത്താൽ രുചി കൂടും, ഇത് എണ്ണയിൽ വറുത്ത് അല്ലെങ്കിൽ ദോശക്കല്ലിൽ വളരെ കുറച്ച് എണ്ണ ഒഴിച്ച് ചുട്ട് എടുക്കുകയും ചെയ്യാം.

1. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത്- 200 ഗ്രാം
2. സവാള, ക്യാരറ്റ് നുറുക്കിയത്-50 ഗ്രാം
3. നൂഡിൽസ്– 100 ഗ്രാം,
4. ചാട്ട് മസാല, ജീരകപ്പൊടി, ഉപ്പ്, മല്ലിയില- പാകത്തിന്
5. എണ്ണ-വറുക്കാൻ ആവശ്യത്തിന്
6. ബ്രഡ് പൊടിച്ചത്- കുറച്ച്

തയാറാക്കുന്ന വിധം

1 മുതൽ 4 വരെയുള്ള ചേരുവകൾ ചേർത്ത് ചപ്പാത്തിമാവിന്റെ പാകത്തിന് കുഴക്കുക.ചെറു നാരങ്ങ വലുപ്പത്തിൽ ഉരുട്ടി ഒന്ന് പരത്തി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുക്കുകയോ ദോശക്കല്ലിൽ അൽപം എണ്ണ ഒഴിച്ച് ചുട്ട് എടുക്കുകയോ ചെയ്യാം.

English Summary: Noodles Cutlet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA