നാവിൽ രുചിയുടെ പൂരം പകരുന്ന നൂഡിൽസ് മസാല

Noodles Masala Recipe
SHARE

അൽപം സ്പൈസിയായി മസാല രുചിയിൽ നൂഡിൽസ് തയാറാക്കി നോക്കൂ.

l. നൂഡിൽസ് – 250 ഗ്രാം
2. ക്യാരറ്റ്, സവാള, തക്കാളി,കാബേജ് ഇവ നുറുക്കിയതും ഫ്രോസൺ മട്ടറും (ഗ്രീൻപീസ്) - 100 ഗ്രാം
3. മഞ്ഞൾപ്പൊടി ഒരു നുള്ള്. ജീരകപ്പൊടി ഒരു നുള്ള്, ഗ്രാമ്പു, പട്ട എന്നിവ പൊടിച്ചത് അര ടീസ്പൂൺ
4. മല്ലിയില, ഉപ്പ് - പാകത്തിന്
5. ടൊമാറ്റോ സോസ് -2 സ്പൂൺ
6. ബട്ടർ-5 ഗ്രാം

തയാറാക്കുന്ന വിധം

പാനിൻ ബട്ടറിട്ട് 2,3 ചേരുവകൾ ചേർത്ത് ഉപ്പ് ചേർത്ത് വഴറ്റി മാറ്റിവയ്ക്കുക. ആ പാനിൽ അര ല‌ീറ്റർ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ നൂഡിൽസ് ഇട്ട് വേവിക്കുക. ഇതിലേക്ക് വഴറ്റിയ മസാലകളും മല്ലിയിലയും അഞ്ചാമത്തെ ചേരുവകളും ചേർത്ത് ഇളക്കി ഉപയോഗിക്കുക.

English Summary: Noodles Masala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA