ADVERTISEMENT

കൊള്ളി ഇഷ്ടു പുട്ടിന് മാത്രമല്ല ദോശയ്ക്കും ചപ്പാത്തിക്കും പകരം വയ്ക്കാനില്ലാത്ത അസാധ്യകൂട്ടാണെന്ന തിരിച്ചറിവുണ്ടായത് റാസൽഖൈമയിലെ സരോവരമെന്ന ഞങ്ങളുടെ കൊച്ചുഫ്ളാറ്റിലെ ജീവിതകാലത്താണ്. തൃശ്ശൂർക്കാരനായി ഞാൻ മാത്രം. ബാക്കിയെല്ലവരും പത്തനംതിട്ടയും ആലപ്പുഴയും കണ്ണൂരും. അവർക്കൊക്കെ കപ്പ കൊണ്ട് ഇങ്ങനെയൊരു കറി വയ്ക്കാമെന്നത് ആശ്ചര്യമാവുമ്പോഴാണ് കുത്തിപൊടിച്ചുകാച്ചിയ പരിപ്പ്കറി പോലെ കൊള്ളി ഇഷ്ടുവും തൃശ്ശൂരിന്റെ തനത് വിഭവമാണെന്ന തിരിച്ചറിവുണ്ടാകുന്നത്...

കൊള്ളി ഇഷ്ടു തയാറാക്കുന്ന വിധം:

1) ചെറുതായി കൊത്തി നുറുക്കിയ കൊള്ളി(കപ്പ), ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. വേവിച്ച വെള്ളം ഊറ്റികളഞ്ഞ് വീണ്ടും വെള്ളം ചേർത്ത് ഒന്നുടെ തിളപ്പിച്ച് ആ വെള്ളത്തോടെയാണ് കറി വയ്ക്കുന്നത്. 

2) ചെറിയുള്ളിയും വെളുത്തുള്ളിയും ചതച്ചത് വെളിച്ചെണ്ണയിൽ മൊരിഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് ചതച്ച മുളകും വേപ്പിലയും ചേർക്കുക

3) അതിലേയ്ക്ക് വേവിച്ചുവച്ച കൊള്ളി വെള്ളത്തോടെ തന്നെ ചേർത്ത് നന്നായി ഇളക്കി ചേർക്കുക

4) നന്നായി വെന്ത് വരുമ്പോൾ കുറച്ച് ഗരംമസാല അല്ലെങ്കിൽ കുരുമുളക്പൊടിയും ഒരു നുള്ള് പെരുംജീരകവും ചേർത്ത് കൊടുക്കുക.

English Summary: Kolli Ishtu, Kappa Stew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com