ബിസ്ക്കറ്റും പഴവും ചേർത്ത് രുചികരമായ ഷേക്ക്

shake-recipe
SHARE

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഷേക്ക് രുചി പരിചയപ്പെടാം.

ചേരുവകൾ

  • ഓറിയോ ബിസ്കറ്റ് – 1 പാക്കറ്റ്
  • പാൽ നന്നായി തണുപ്പിച്ച് കട്ടിയാക്കിയത് – അര ലിറ്റർ
  • റോബസ്റ്റ പഴം – 2
  • ബൂസ്റ്റ് – 1 ടേബിൾ സ്പൂൺ
  • വാനില ഐസ്ക്രീം– 4 ടേബിൾ സ്പൂൺ
  • പഞ്ചസാര– ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒറിയോ ബിസ്കറ്റ് പൊടിക്കുക. (പായ്ക്കറ്റിൽ വച്ചു തന്നെ ഒരു തവ കൊണ്ട് പൊടിച്ചാൽ മതി.കുറച്ച് ബിസ്ക്കറ്റ് പൊടി മാറ്റി വയ്ക്കുക) മിക്സിയുടെ ജാറിൽ കട്ടിയായ പാലും പൊടിച്ച ഓറിയോ ബിസ്ക്കറ്റും  റോബസ്റ്റ പഴം മുറിച്ചതും ബൂസ്റ്റ്, പഞ്ചസാര എന്നിവ ചേർത്ത് 5 മിനിറ്റ് നന്നായി അടിക്കുക. അതിനുശേഷം ഐസ്ക്രീം ചേർത്ത് വീണ്ടും 3 മിനിറ്റ് നന്നായി അടിക്കുക. കൂടുതൽ തണുപ്പ് വേണ്ടവർക്ക് ഐസ്ക്യൂബ്സ് ഇടാവുന്നതാണ്. ഗ്ലാസിലേക്ക് പകർന്നശേഷം മാറ്റി വച്ചിരിക്കുന്ന ബിസ്ക്കറ്റിന്റെ പൊടി മുകളിൽ ഇട്ട് അലങ്കരിച്ച് കുടിക്കാം.

English Summary: Biscuit Banana Shake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA