ദം ആലു റൊട്ടിക്കും ചോറിനുമൊപ്പം സൂപ്പർ

dum-aloo
SHARE

കശ്മീരിലെ സ്പെഷൽ രുചിയാണ് ദം ആലു, റൊട്ടിക്കും ചോറിനുമൊപ്പം കഴിക്കാൻ ഏറെ രുചികരമായ വിഭവമാണിത്.

1. ചെറിയ ഉരുളക്കിഴക്ക് (ബേബി പൊട്ടറ്റോ)- 250 ഗ്രാം.
2. എണ്ണ - വറുക്കാൻ ആവശ്യത്തിന്.
3. ജിഞ്ചർ ഗാർലിക്ക് പേസ്റ്റ് - ഒരു സ്പൂൺ
4. സവാള നുറുക്കിയത് - 100 ഗ്രാം, തക്കാളി - 50 ഗ്രാം.
5. വറ്റൽമുളക് - 8 എണ്ണം.
6. ജീരകം - അര സ്പൂൺ.
7. പട്ട ഇല - കുറച്ച്.
8. മല്ലിപൊടി- ഒരു സ്പൂൺ.
9. മുളകുപൊടി – മുക്കാൽ സ്പൂൺ.
10. മല്ലിയില, കസൂരി മേത്തി - ഓരോ സ്പൂൺ വീതം.
11. ഉപ്പ് - പാകത്തിന്.
12. ഗരം മസാല - അര ടീസ്പൂൺ.

തയാറാക്കുന്ന വിധം: 

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഉരുളക്കിഴങ്ങുകൾ വറക്കുക. മറ്റൊരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് 3 മുതൽ 5 വരെയുള്ള ചേരുവകൾ നന്നായി വഴറ്റി, ആറിയശേഷം അരയ്ക്കുക.പാനിൽ എണ്ണ ഒഴിച്ച് ജീരകം താളിച്ച് 7 മുതൽ 9 വരെയുള്ള ചേരുവകളും അരച്ച മസാലയും ഉപ്പും ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതിലേക്ക് വറുത്ത ഉരുളക്കിഴങ്ങും 10, 12, ചേരുവകളും അൽപം വെള്ളവും ചേർത്ത് 5 മിനിറ്റ് അടച്ചുവച്ച ശേഷം ഉപയോഗിക്കുക.

English Summary: Dum Aloo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA