ഈസി സ്പൈസി ജീര ആലു

Jeera Aloo
SHARE

പത്തുമിനിറ്റു കൊണ്ട് തയാറാക്കാവുന്ന രുചികരമായ വിഭവമാണ് ജീര ആലു. 

1.ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി നുറുക്കി ഉപ്പിട്ട് വേവിച്ചത്- 250 ഗ്രാം
2. ജീരകം- ഒരു ടീസ്പൂൺ
3. കായ പൊടി- കാൽ ടീസ്പൂൺ
4. മഞ്ഞ പൊടി, ഉപ്പ്-പാകത്തിന്
5. ജീരകപൊടി-അര ടീസ്പൂൺ
6. കശ്മീരി മുളകുപൊടി- ഒരു സ്പൂൺ
7. മാംഗോ പൗഡർ- അര ടീസ്പൂൺ
8, എണ്ണ- അഞ്ചു സ്പൂൺ
9. മല്ലിയില നുറുക്കിയത്- കുറച്ച്

തയാറാക്കുന്ന വിധ‌ം: 

പാനിൽ എണ്ണ ഒഴിച്ച് ജീരകം താളിച്ച്, മൂന്നു മുതൽ ഏഴുവരെയുള്ള ചേരുവകൾ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങിട്ട് അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. മല്ലിയില ചേർത്തിളക്കി ഉപയോഗിക്കുക.

English Summary: Jeera Aloo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA