ADVERTISEMENT

രുചികരമായ പൊട്ടറ്റോ കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം. സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചേർന്ന കൂട്ടിൽ വെന്തു വരുന്ന ഉരുളക്കിഴങ്ങ് ഗരം മസാല വിതറി വാങ്ങി, തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിച്ചെടുക്കാം.

1. ഉരുളക്കിഴങ്ങ് കഷ്ണങ്ങളായി നുറുക്കിയത്- 250 ഗ്രാം.
2. സവാള നുറുക്കിയത്- 50 ഗ്രാം, തക്കാളി, രണ്ട് എണ്ണം.
3. ഇഞ്ചി, വെളുത്തുള്ളി നുറുക്കിയത്- രണ്ടു സ്പൂൺ.
4. ഉപ്പ്, മഞ്ഞൾപ്പൊടി-പാകത്തിന്.
5. കുരുമുളകുപൊടി– കാൽ ടീ സ്പൂൺ.
6. ഗരം മസാല- അര ടീസ്പൂൺ.
7. തേങ്ങാപ്പാൽ- 100 മില്ലി.
8. എണ്ണ- അഞ്ചു സ്പൂൺ.

തയാറാക്കുന്ന വിധം:

പാനിൽ എണ്ണ ഒഴിച്ച് 2 മുതൽ 5 വരെയുള്ള ചേരുവകൾ നന്നായി വഴറ്റുക. ഇതിലേക്ക് നുറുക്കിയ ഉരുളക്കിഴങ്ങും പാകത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക. വെന്ത ശേഷം ഗരം മസാല ചേർത്ത് ഇളക്കുക. ഇറക്കിവച്ച് തേങ്ങാപ്പാൽ ചേർത്ത് ഉപയോഗിക്കുക.

English Summary: Potato Curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com