പുളിയനുറുമ്പ് ചമ്മന്തി എന്ന് കേട്ടിട്ടുണ്ടോ? രോഗം മാറ്റുന്ന അദ്ഭുതമരുന്ന്!

kannur-urumbu-chammandhi
SHARE

പുളിയനുറുമ്പ് ചമ്മന്തി എന്ന് കേട്ടിട്ടുണ്ടോ? അഞ്ചാം പനി പോലെ തൊലിപ്പുറത്തു കലകൾ ബാക്കി വയ്ക്കുന്ന അസുഖങ്ങൾക്കും ആസ്മയ്ക്കുമുള്ള മരുന്നാണ് ഈ ചമ്മന്തി. അസുഖം മാറി തുടർച്ചയായ പത്തു ദിവസം ഈ ചമ്മന്തി കൂട്ടി ആഹാരം കഴിച്ചാൽ തൊലിപ്പുറത്തെ കലകളൊക്കെ മാറും, കണ്ണൂർ കലക്ടറേറ്റ് മൈതാനത്തു നടക്കുന്ന ഗദ്ദിക മേളയിലാണ് രുചി വൈവിധ്യം തീർത്ത് ഗോത്ര വിഭവങ്ങൾ വ്യത്യസ്ത രുചികൂട്ടുകൾ പരിചയപ്പെടുത്തിയത്. കാസർകോട് ജില്ലയിലെ മാവിലാൻ സമുദായക്കാരാണ് വ്യത്യസ്തമായ  ഉറുമ്പ് ചമ്മന്തി തയാറാക്കിയത്.

പുളിയനുറുമ്പിനെ ചീന ചട്ടിയിൽ കരിഞ്ഞു പോകാതെ വറുത്തെടുത്തു, മൺപാത്രത്തിലേക്കു മാറ്റി കാന്താരിയും ചേർത്തു ചിരട്ട തവികൊണ്ട് ചതച്ചെടുക്കുകയാണ് ആദ്യം. പിന്നീട് ഇതിലേക്കു ചിരവിയ തേങ്ങയും മഞ്ഞളും ഉപ്പും ചേർത്ത് ഒന്നു കൂടെ ചതച്ചെടുത്താൽ ചമ്മന്തി തയാർ. നിലവിൽ മാവിലാൻ സമുദായവും മലവേട്ടുവാൻ സമുദായക്കാരുമാണ് പ്രധാനമായും ഈ ചമ്മന്തി ഉണ്ടാക്കുന്നത്.

English Summary: Traditional Chammanthi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA