നെഞ്ചെരിച്ചിൽ അകറ്റാൻ ബാർലി സൂപ്പ്

stew
SHARE

നെഞ്ചെരിച്ചിൽ പെട്ടെന്നു മാറാൻ ഒരു സൂപ്പ് കുടിച്ചാലോ?

ആവശ്യമുള്ള സാധനങ്ങൾ

  • ബാർലി – ¼ കപ്പ്
  • തക്കാളി ചെറുത് – 1 എണ്ണം
  • കാരറ്റ് ചെറുത് – 1 എണ്ണം
  • ബീറ്റ് റൂട്ട് – ¼ കപ്പ്
  • ചൂടാക്കി തണുപ്പിച്ച പാൽ– ½ കപ്പ്
  • പൊതിന അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – 1 ½ കപ്പ്

തയാറാക്കുന്ന വിധം

ബാർലി നന്നായി വേവിക്കുക. ഇതിലേക്ക് ചുരണ്ടിയ കാരറ്റ്, ചെറുകഷണങ്ങളാക്കിയ തക്കാളി, ബീറ്റ് റൂട്ട് എന്നിവ ചേർത്തു നന്നായി വേവിക്കുക. വെന്തു കഴിയുമ്പോൾ സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക. തണുത്ത പാലും പൊതിനയിലയും ഉപ്പും ചേർത്ത് ഉപയോഗിക്കാം. 

English Summary: Barley Soup, Reduce Burning Sensation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA