റവ ടോസ്റ്റ് പെട്ടെന്ന് തയാറാക്കാം

Rava Toast
SHARE

ബ്രഡും റവയും ഉണ്ടെങ്കിൽ പെട്ടെന്നു തയാറാക്കാവുന്ന ടോസ്റ്റ് രുചി പരിചയപ്പെടാം.

1. റവ- 250 ഗ്രാം
2. തൈര്- 100 ഗ്രാം
3. ഉപ്പ്-പാകത്തിന്
4. പച്ചമുളക് നുറുക്കിയത് -3 എണ്ണം, ഉള്ളി, തക്കാളി, കാപ്സിക്കം, മല്ലിയില എന്നിവ നുറുക്കിയത് 75 ഗ്രാം, കാരറ്റ് ചീകിയത് 25 ഗ്രാം.
5. ബ്രഡ്- 6 കഷ്ണം
6. ഗ്രീൻ ചട്ണി- രണ്ടു സ്പൂൺ
7. ബട്ടർ – 50 ഗ്രാം

തയാറാക്കുന്ന വിധം: 

1 മുതൽ 4 വരെയുള്ള ചേരുവകൾ ചേർത്തിളക്കുക. ദോശ കല്ല് ചൂടാകുമ്പോൾ ബ്രഡിൽ  ഗ്രീൻ ചട്ടണി  പുരട്ടി ദോശ കല്ലിൽ വയ്ക്കുക. ബ്രഡിന്റെ മുകളിൽ ഇളക്കിയ മസാല വച്ച് ബട്ടർ ഇട്ട് ടോസ്റ്റ് ചെയ്ത് എടുക്കുക.

English Summary: Rava Toast

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA