ഡാർക്ക് ചോക്കലേറ്റിന്റെ പ്രണയമധുരം

dark-chocolate
SHARE

ചോക്​ലെറ്റ് രുചിയില്ലാതെ എന്ത് ആഘോഷം. വീട്ടിൽ തന്നെ തയാറാക്കാം സ്പെഷൽ മധുരം.

1. പാൽപ്പൊടി - 5 ടേബിൾ സ്പൂൺ.
2. ബട്ടർ - 6 ടേബിൾ സ്പൂൺ,
3. പഞ്ചസാര പൊടിച്ചത് - 10 ടേബിൾ സ്പൂൺ.
4. കൊക്കോ പൗഡർ - 3 ടേബിൾ സ്പൂൺ.
5. വനിലാ എസൻസ്- അര സ്പൂൺ.

തയാറാക്കുന്ന വിധം:

ഒരു പാനിൽ അര ല‌ീറ്റർ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ മറ്റൊരു പാത്രം ഇറക്കി വച്ച് അതിൽ ബട്ടർ ഇട്ട് ഉരുക്കുക.ഇതിലേക്ക് പാൽപ്പൊടിയും 3, 4, ചേരുവകളും ചേർത്ത് ചെറുതീയിൽ കട്ട ഇല്ലാതെ ഇളക്കുക. നന്നായി ചൂടാകുമ്പോൾ വനിലാ എസൻസ് ചേർത്തിളക്കുക. ആറിയ ശേഷം മോൾഡിൽ ഒഴിച്ച് ഫ്രീസറിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കുക.

English Summary: Valentine's Day Special Recipe, Dark Chocolate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA