ADVERTISEMENT

ഈസ്റ്റും സോഡാപ്പൊടിയും കപ്പികാച്ചലും ഇല്ലാതെ നല്ല സോഫ്റ്റ് പാലപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ...

ചേരുവകൾ

  • പച്ചരി – ഒന്നര കപ്പ് (8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ചത്)
  • തേങ്ങ – ഒരു കപ്പ്
  • ചോറ് – അര കപ്പ്
  • തേങ്ങാവെള്ളം പുളിപ്പിച്ചത് – 1 തേങ്ങയുടെത് ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് യോജിപ്പിച്ച് 13 മണിക്കൂർ വച്ചത്.

തയാറാക്കുന്ന വിധം

  1. വെള്ളത്തിൽ കുതിർത്ത പച്ചരി അരകപ്പ് വെള്ളം ഒഴിച്ച് തരി ഇല്ലാതെ അരച്ചെടുക്കുക.
  2. മിക്സിയുടെ ജാറിൽ  തേങ്ങയും ചോറും ആവശ്യത്തിന് ഉപ്പും വെളളവും ചേർത്ത് അരച്ചെടുക്കുക. ഇത് അരച്ചു വച്ച അരിയിലേക്കു ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇതിലേക്ക് തേങ്ങാവെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് പുളിച്ചു പൊങ്ങാൻ 8 മണിക്കൂർ വയ്ക്കുക. എട്ട് മണിക്കൂറിന് ശേഷം പുളിച്ചു പൊങ്ങിയ മാവ് നന്നായി ഇളക്കിയോജിപ്പിച്ച് പാലപ്പ ചട്ടിയിൽ ചുട്ടെടുക്കാം.

Note 

പാലപ്പവും വെള്ളയപ്പവും ഉണ്ടാക്കുമ്പോൾ അപ്പച്ചട്ടിയിൽ നിന്ന് ഇളകി കിട്ടുവാൻ തലേദിവസമേ ചട്ടി വൃത്തിയാക്കി കഴുകി അൽപം നല്ലെണ്ണ തൂത്തു വയ്ക്കണം. അപ്പം ഉണ്ടാക്കുമ്പോൾ അടിക്കു പിടിക്കുകയാണെങ്കിൽ ഒരു കോഴിമുട്ട അപ്പക്കല്ലിൽ പൊട്ടിച്ചൊഴിച്ച് കല്ലിന്റെ എല്ലാ ഭാഗത്തും വ്യാപിക്കത്തക്കവിധം പുരട്ടുക. ആ മുട്ട കോരിയെടുത്ത് ഒരു തുണിയിൽ കിഴികെട്ടുക. ഓരോ പ്രാവശ്യവും അപ്പം ഉണ്ടാക്കുമ്പോൾ ഈ കിഴി എണ്ണയിൽ മുക്കി കല്ലിൽ തൂക്കുക.

English Summary: Palappam Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com