sections
MORE

ആർക്കും വേണ്ടാതെ വീണുപോകുന്ന പപ്പായ കൊണ്ട് രസികൻ മിൽക് ഷേക്ക്

Papaya Shake
SHARE

വലിയ ചെലവില്ലാതെ ഒരു ഷേക്ക് വീട്ടിലൊരുക്കാം. ആർക്കും വേണ്ടാതെ വീണുപോകുന്ന പപ്പായയ്ക്ക് ഒരു പ്രമോഷനും. വൈറ്റമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും സ്രോതസാണു പപ്പായ.

  • ചെറിയ കഷണങ്ങളാക്കിയ പപ്പായ: ഒരു കപ്പ്
  • നന്നായി തണുത്ത പാൽ: ഒന്നര കപ്പ്
  • പഞ്ചസാര: മുക്കാൽ കപ്പ് (ആവശ്യത്തിന്)
  • തേൻ: രണ്ട് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

പാലും പപ്പായക്കഷണങ്ങളും പഞ്ചസാരയും മിക്സറിൽ അടിച്ചെടുക്കുക. പഞ്ചസാര മുഴുവൻ അലിയുന്നതാണു പാകം. കുടിക്കുന്നതിനു തൊട്ടുമുൻപു തേൻ ചേർത്തെടുക്കാം.

English Summary: Papaya Milk Shake Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA