ADVERTISEMENT

നാടൻ വിഭവങ്ങൾ കൊണ്ട് രുചികരമായ കറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

▪ഉണക്കമീൻ(അയല) -100 ഗ്രാം
▪ചേമ്പ് (ചെറുത്)- 1/4 കിലോ
▪പച്ചമുളക് -3 എണ്ണം
▪കറിവേപ്പില - ഒരു തണ്ട്
▪മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
▪മുളകുപൊടി - 2 ചെറിയ സ്പൂൺ
▪മല്ലിപ്പൊടി - 1 ചെറിയ സ്പൂൺ
▪ഉലുവ - 1/4 ടീസ്പൂൺ
▪കടുക് - 1/4 ടീസ്പൂൺ
▪ഉപ്പ് - ആവശ്യത്തിന്
▪വെളിച്ചെണ്ണ - 1 വലിയ സ്പൂൺ
▪വെള്ളം - 1 1/2 ഗ്ലാസ് (തിളപ്പിച്ചാറിയത് )

വറുത്തരയ്ക്കാൻ

▪തേങ്ങാ ചിരകിയത് - 3/4 കപ്പ്
▪ചെറിയ ഉള്ളി - 3-4 എണ്ണം
▪വെളുത്തുള്ളി - 2 അല്ലി
▪കറിവേപ്പില - ഒരു തണ്ട്
▪വെളിച്ചെണ്ണ - ഒരു ചെറിയ സ്പൂൺ

തയാറാക്കുന്ന വിധം

chembu-fish-01

▪ഉണക്കമീൻ കുറച്ചു നേരം വെള്ളത്തിൽ ഇട്ടുവെച്ചതിനു ശേഷം വൃത്തിയാക്കുക. അത് ചെറിയ കഷണങ്ങളാക്കി മുറിച്ച് വയ്ക്കുക.

chembu-fish-05

▪ചേമ്പ് തൊലി കളഞ്ഞ് ചെറുതായി മുറിച്ച് വൃത്തിയായി കഴുകി വയ്ക്കുക.

chembu-fish-03
chembu-fish-06

▪വറത്ത് അരയ്ക്കുന്നതിനുള്ള ചേരുവകൾ ഒരു  ചട്ടിയിൽ  ഇട്ട് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചെറുതീയിൽ മൂപ്പിക്കുക. ബ്രൗൺ നിറം ആകുന്നതു വരെ മൂപ്പിക്കണം. (ഉള്ളിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞു മൂപ്പിക്കുക). ചൂടാറിക്കഴിഞ്ഞു ഇത് നന്നായി അരച്ച് എടുക്കുക.

chembu-fish-04

▪ഒരു മൺചട്ടി ചൂടാക്കി ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുകും ഉലുവയും പൊട്ടിക്കുക. അതിലേക്കു പച്ചമുളക് കീറിയത്, കറിവേപ്പില എന്നിവ ചേർക്കുക. ഒന്ന് വഴറ്റി അതിലേക്കു പൊടികൾ ചേർത്ത് ഒന്നരഗ്ലാസ്സ് വെള്ളം ചേർക്കുക. ഇതിലേക്കു ചേമ്പ് ചേർത്ത് ഒന്ന് തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കുക. 

chembu-fish-08

▪ചേമ്പ് വേന്തശേഷം ഉണക്കമീൻ ചേർക്കുക. ഒരു മിനിറ്റ് ഇളക്കി അരപ്പും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. ഒരു തണ്ടു കറിവേപ്പില ഇതിലേക്ക് ചേർക്കാം. അടുപ്പിൽ നിന്നും മാറ്റുന്നതിന്  മുൻപ് ഒരു  സ്പൂൺ വെളിച്ചെണ്ണ തൂവുക. നല്ല ചൂട് കുത്തരി ചോറിനൊപ്പം കുറച്ച് ഉണക്ക കപ്പപുഴുക്കും ഈ കറിയും  ചേർത്ത് കഴിച്ചാൽ ബഹുകേമം.

English Summary: Dry Fish Chembu Curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com