ADVERTISEMENT

കോളിഫ്ലവർ എന്നു കേട്ടാൽ മുഖംചുളിക്കുന്ന കുട്ടികളുണ്ട്. അവർക്കു മുൻപിൽ അമ്മമാർക്ക് അവതരിപ്പിക്കാം കോളിഫ്ലവർകൊണ്ടൊരു മപ്പാസ്. 

1. കോളിഫ്ലവർ – ഒരു ചെറുത്
2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
3. കടുക് – അര െചറിയ സ്പൂൺ
4.സവാള – ഒന്ന്, കനം കുറച്ചരിഞ്ഞത്
വെളുത്തുള്ളി അരിഞ്ഞത് – അര
െചറിയ സ്പൂൺ
ഇഞ്ചി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ
പച്ചമുളക് – രണ്ട്, അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
5. മല്ലിപ്പൊടി – രണ്ടു െചറിയ സ്പൂൺ
മുളകുപൊടി – ഒരു െചറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6. തക്കാളി – ഒരു ചെറുത്, അരിഞ്ഞത്
7.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – കാൽ കപ്പ്
രണ്ടാം പാൽ – ഒരു കപ്പ്
8. വിനാഗിരി – ഒരു െചറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം 

∙ കോളിഫ്ലവർ വൃത്തിയാക്കി പൂക്കളായി അടർത്തി, നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക. 10 മിനിറ്റിനു ശേഷം ഊറ്റി വയ്ക്കണം. 

∙ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം നാലാമത്തെ േചരുവ ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ േചരുവ ചേർത്തു വഴറ്റുക. 

∙ മസാല മൂത്തു വരുമ്പോൾ കോളിഫ്ളവറും തക്കാളിയും ചേർത്തു മൂന്നു മിനിറ്റ് വഴറ്റിയ ശേഷം രണ്ടാംപാൽ ചേർത്തിളക്കി കോളിഫ്ളവർ വേവിക്കുക. 

∙ ഇതിലേക്ക് ഒന്നാംപാലും വിനാഗിരിയും മല്ലിയിലയും േചർത്തു തിള വന്നു തുടങ്ങുമ്പോൾ  വാങ്ങി ചൂടോടെ വിളമ്പാം. 

English Summary: Cauliflower Mappas Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com