അരമണിക്കൂർ കൊണ്ട് ഓറഞ്ച് സ്പോഞ്ച് കേക്ക് റെഡി

orange-cake
SHARE

ആരും കൊതിക്കുന്ന രുചിയിൽ സ്പോഞ്ച് കേക്ക് വീട്ടിൽ തയാറാക്കാം. അരമണിക്കൂർ സമയം കൊണ്ട് ബേക്ക് ചെയ്തെടുക്കാൻ സാധിക്കും.

1. ഓറ‍ഞ്ച്- 3 എണ്ണം എടുത്ത് തോൽ ഗ്രേറ്റു ചെയ്തത്
2. പഞ്ചസാര - അരക്കപ്പ്
3. തൈര് - അരക്കപ്പ്
4. ബട്ടർ ഉരുക്കിയത് - കാൽ കപ്പ്
5. മൈദ - ഒരു കപ്പ്
6. ബേക്കിങ്ങ് പൗഡർ _ ഒരു ടീ സ്പൂൺ
ബേക്കിങ്ങ് സോഡ - അര ടീസ്പൂൺ
7. ഓറഞ്ച് ഫുഡ് കളർ - ഒരു നുള്ള്

തയാറാക്കുന്ന വിധം: 

ഒരു ബൗളിൽ മൈദയും ബേക്കിങ്ങ് പൗഡറും ബേക്കിങ്ങ് സോഡയും ചേർത്തിളക്കി രണ്ടു പ്രാവശ്യം അരിച്ചെടുക്കുക.ഇതിലേക്ക് പഞ്ചസാര,തൈര് ബട്ടർ ഉരുക്കിയതും ഓറഞ്ചും (കുരുകളയണം) ചേർത്തിളക്കുക. ഓറഞ്ച് ഫുഡ് കളർ ആവശ്യമെങ്കിൽ ചേർക്കാം. ഈ ചേരുവ ബേക്കിങ്ങ് ട്രേയിൽ അല്പം ബട്ടർ പുരട്ടി ഒഴിച്ച് പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 200 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.

English Summary: Orange Cake, Homemade Cake Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA