ഓറഞ്ച് ജെല്ലി തണുപ്പിച്ചാൽ സൂപ്പർ

orange-jelly
SHARE

ഓറഞ്ച് നീരുകൊണ്ട് രുചികരമായി തയാറാക്കാവുന്ന ജെല്ലി. തണുപ്പിച്ച് എടുത്ത് കഴിക്കാം.

1. ഓറഞ്ച് പിഴിഞ്ഞ ജ്യൂസ്- 200 മില്ലി
2. പഞ്ചസാര - 6 സ്പൂൺ
3. കോൺഫ്ലവർ - ഒന്നര സ്പൂൺ
4. ബട്ടർ - അര ടീസ്പൂൺ

തയാറാക്കുന്ന വിധം: 

1 മുതൽ 3 വരെയുള്ള ചേരുവകൾ ചേർത്തിളക്കുക. ചെറുതീയിൽ നന്നായി ഇളക്കുക –കട്ടി ആകുന്നതു വരെ. നന്നായി ആറിയ ശേഷം ബട്ടർ പുരട്ടിയ ട്രേയിൽ ഒഴിച്ച് 6  മണിക്കൂർ ഫ്രിജിൽ വച്ച് തണുപ്പിക്കുക. അതിനു ശേഷം ഇഷ്ടമുള്ള ആ കൃതിയിൽ മുറിച്ചെടുക്കുക.

English Summary: Orange Jelly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA