ചെമ്പരത്തി, രാമച്ചം, മൂസമ്പി; കുടിച്ചിട്ടുണ്ടോ ഈ 3 ഇൻ 1 ജ്യൂസ്?

chemabarathi-healthy-juice
SHARE

ഉള്ളം കുളിർപ്പിക്കാനും ഉൻമേഷം പകരാനും നല്ലൊരു ഹെൽത്തി ജ്യൂസ് പരിചയപ്പെടാം.

ചേരുവകൾ

 • ചെമ്പരത്തി പൂവ് –  5 എണ്ണം
 • മുസമ്പി  –     1
 • രാമച്ച വേര് – 2 എണ്ണം 
 • പഞ്ചസാര –  മധുരം അനുസരിച്ച്
 • തേൻ –       1 ടീസ്പൂൺ
 • വെള്ളം – രണ്ട് ഗ്ലാസ്സ്
 • കറുത്ത കസ്കസ്    – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

 • ഒരു ഗ്ലാസ്സ് വെള്ളം രാമച്ച വേര് ഇട്ട് തിളപ്പിച്ച് ചൂടാറാൻ വയ്ക്കുക.
 • വെള്ളം തിളക്കുമ്പോൾ തീ ഓഫ് ചെയ്ത് ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ട് അടച്ചു വച്ച് 5 മിറ്റിനു ശേഷം അരിച്ച് ചൂടാറാൻ വയ്ക്കുക.
 • രണ്ട് ടേബിൾ സ്പൂൺ വെള്ളത്തിൽ കസ്കസ് കുതിർത്ത് വെക്കുക.
 • മൂസമ്പി ജ്യൂസ് എടുത്ത് വയ്ക്കുക.
 • ഒരു ബൗളിലേയ്ക്ക് ചെമ്പരത്തി വെള്ളവും രാമച്ചവെള്ളവും മുസമ്പി ജ്യൂസും
  മിക്സ് ചെയ്ത് ആവശ്യത്തിന് പഞ്ചസാര ചേർത്ത് തേനും ചേർത്ത് യോജിപ്പിച്ച ശേഷം സെർവിങ്ങ് ഗ്ലാസിലേയ്ക്ക് മാറ്റി കസ്കസും ഐസ് ക്യൂബ്സും ചേർത്ത് കുടിക്കാം.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA