ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടും ഈ സബ്ജി

methi-sabzi
SHARE

ഉലുവ ഇല കൊണ്ടു തയാറാക്കുന്ന മേത്തി സബ്ജി തയാറാക്കാം.

1. ഉലുവ ഇല - 100 ഗ്രാം
2. എണ്ണ - 3 സ്പൂൺ
3. ജീരകം - ഒരു ടീസ്പൂൺ
4. സവാള നുറുക്കിയത് - ഒന്ന്
5. വെളുത്തുള്ളി - 4 അല്ലി
6. പച്ചമുളക് - 3 എണ്ണം രണ്ടായി മുറിച്ചത്
7. മഞ്ഞൾപ്പൊടി - ഒരു നുള്ള്
8. മുളകുപൊടി - അര ടീസ്പൂൺ
9. തക്കാളി - ഒന്ന് നുറുക്കിയത്
10. ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം :

പാനിൽ എണ്ണ ഒഴിച്ച് ജീരകം താളിക്കുക. ഇതിലേക്ക് സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഉലുവ ഇല, മഞ്ഞൾപ്പൊടി, മുളകുപൊടി, തക്കാളി, ഉപ്പ് എന്നിവ ചേർത്തിളക്കുക. ചെറിയ തീയിൽ നന്നായി വഴറ്റി എടുത്ത് ഉപയോഗിക്കുക.

English Summary: Methi Sabzi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA