ADVERTISEMENT

പ്രായഭേദമെന്യേ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമുള്ള ഒന്നാണ് ഐസ്ക്രീം. വിവിധ രുചിയിലും നിറത്തിലും ഐസ്ക്രീമുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇന്ന്  നാല് ചേരുവകൾ മാത്രം ഉപയോഗിച്ച് എങ്ങിനെ രുചികരമായ ഐസ്ക്രീം വീട്ടിൽ തയാറാക്കാം എന്ന് നോക്കാം.

ചേരുവകൾ:

1) പാൽ - 3 കപ്പ്
2) പഞ്ചസാര -1\2 കപ്പ്
3) വെണ്ണ - 2 ടേബിൾ സ്പൂൺ (ഉപ്പില്ലാത്തത് )
4) ഗോതമ്പ് പൊടി - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം 

രണ്ടു ടേബിൾ സ്പൂൻ ഗോതമ്പ് പൊടി കുറച്ചു പാൽ ചേർത്ത് കുഴച്ച് കുഴമ്പ് പരുവത്തിലാക്കുക. ബാക്കി പാൽ ചുവട് കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് പഞ്ചസാരും നേരത്തെ തയാറാക്കിയ ഗോതമ്പ് മിശ്രിതവും ചേർക്കുക. ഇടതടവില്ലാതെ പാൽ സ്പൂൺ ഉപയോഗിച്ച് ഇളക്കി കൊടുക്കണം. കുറുകി  വരുമ്പോൾ പാൽ അടുപ്പിൽ നിന്നും മാറ്റി തണുക്കാനായി വയ്ക്കുക (ഫ്രിഡ്ജിൽ വയ്ക്കരുത്).

എടുത്തു വച്ചിരിക്കുന്ന വെണ്ണ മിക്സിയിൽ ഒന്ന് അടിച്ചെടുത്ത ശേഷം ചൂടാറിയ മിശ്രിതം കുറച്ച് ചേർത്ത് വീണ്ടും അടിക്കുക. ശേഷം ബാക്കിയുള്ളതും ചേർത്ത് നന്നായി യോജിപ്പിക്കാൻ ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കാം.

ഇത് അടപ്പുള്ള പാത്രത്തിലേക്ക് മാറ്റി 3 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുത്ത ശേഷം മിക്സിയിൽ ഒന്നുകൂടി അടിച്ചെടുക്കാം വീണ്ടും ഫ്രീസറിൽ വച്ച് 6,7 മണിക്കൂർ തണുപ്പിച്ച ശേഷം  ഐസ്ക്രീം ബൗളുകളിലാക്കി കഴിക്കാം.

English Summary: Butter Ice Cream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com