ബാക്കി വന്ന ദോശമാവ് കൊണ്ട് രുചികരമായ ഉണ്ണിയപ്പം തയാറാക്കാം!

unniyappam-dosa-batter
SHARE

ദോശമാവ് നമ്മുടെ എല്ലാവരുടെ വീട്ടിലും ഉണ്ടാകുമല്ലോ. ഒരു ദിവസം, രണ്ടു ദിവസം, മൂന്നു ദിവസം... അമ്മ ദോശ തരുന്ന ദിനങ്ങൾ കൂടിക്കൂടി വരുമ്പോൾ അമ്മയെ കണ്ണുരുട്ടി പേടിപ്പിക്കേണ്ട. കുട്ടികൾക്കും അച്ഛനും ചേർന്നു ദോശ മാവിനെ ഉണ്ണിയപ്പമാക്കി മാറ്റി അമ്മയ്ക്കു നൽകാം. അമ്മയ്ക്കു ഭക്ഷണമുണ്ടാക്കി കൊടുക്കാനും ആരെങ്കിലും വേണ്ടേ ബ്രോസ്?

അപ്പോൾ വേണ്ടത് ഒന്നരക്കപ്പ് ദോശമാവ്. അതിലേക്ക് അര കപ്പ് ഗോതമ്പ് പൊടി ചേർത്ത് ഇളക്കാം. തേങ്ങ ചിരകിയത് ഒരു കപ്പ് വേണം കേട്ടോ. അച്ഛൻ ചിരകട്ടെ. 2 സ്പൂൺ നെയ്യിൽ തേങ്ങ ചെറുതായി മൂപ്പിച്ചു മുൻപു തയാറാക്കിയ കൂട്ടിൽ ചേർത്ത് ഇളക്കുക. ഇത്തിരി ശർക്കരപാനിയും. ശർക്കര പാനി അമ്മയെ സോപ്പിട്ടു വാങ്ങിച്ചോ. നല്ലോണം ഇളക്കി ഉണ്ണിയപ്പം പരുവത്തിനു മാവു കുഴയ്ക്കുക. ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ഒഴിച്ചു വറുത്തു കോരുക. അത്രയേ ഉള്ളൂ. അത് അച്ഛനു ചെയ്യാം. പാത്രത്തിൽ എടുത്തുവച്ച് അമ്മയ്ക്കു കൊടുത്തോളൂ.

സ്നാപ് ഫ്രം ഹോം

ഇനി ദിവസങ്ങളോളം നാം വീടിനുള്ളിൽ. കളിയും ചിരിയും വഴക്കും വാശിയും സ്നേഹവും ദേഷ്യവും തർക്കവും തമ്മിൽത്തല്ലുമൊക്കെ വീടിനുള്ളിൽ തന്നെ. വീട്ടിലെ എല്ലാവരും ഇത്രയും ദിവസം മുഴുവൻ നേരവും വീട്ടിൽ തന്നെ ഒന്നിച്ചിരിക്കുക എന്നത് അപൂർവ അനുഭവമാണ്. എന്തെല്ലാം കൗതുകങ്ങളാണ് ഈ കൂട്ടായ്മയിലുണ്ടാവുക. അവ കാട്ടുന്ന സെൽഫികൾ എടുത്ത് #Sakudumbam എന്ന ഹാഷ്ടാഗിൽ ഫെയ്സ്ബുക്കിലോ ട്വിറ്ററിലോ പോസ്റ്റ് ചെയ്യുക. നിങ്ങളുടെ വീട്ടിലെ രസകരമായ ഒരു നിമിഷമാണ് ചിത്രത്തിലുണ്ടാകേണ്ടത്. ചിത്രത്തിലുള്ളവരെ ടാഗ് ചെയ്യാൻ മറക്കരുത്...

English Summary: Unniyappam from Dosa Batter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA