ADVERTISEMENT

പാലും മുട്ടയും പഞ്ചസാരയുമുണ്ടെങ്കിൽ രുചികരമായ കാരമൽ കസ്റ്റേർഡ് വീട്ടിൽ തയാറാക്കാം.

1. പഞ്ചസാര- അരക്കപ്പ്
2. പാൽ- ഒരു ലീറ്റർ
3. മുട്ട- ആറ്
4. പഞ്ചസാര- അഞ്ചു വലിയ സ്പൂൺ
5. വനില- അൽപം

പാകം ചെയ്യുന്ന വിധം

∙ അരക്കപ്പ് പഞ്ചസാര കാരമലൈസ് ചെയ്ത് ഒരു അലുമിനിയം ഡിഷിന്റെ അടിയിലും വശങ്ങളിലും പുരട്ടി വയ്ക്കണം.

∙ പാൽ ചൂടാക്കുക.

∙ മുട്ട നന്നായി അടിക്കണം. ഇതിൽ പഞ്ചസാര ചേർത്തടിച്ച ശേഷം പാലും വനിലയും ചേർത്തിളക്കുക.

∙  ഈ മിശ്രിതം കാരമൽ പുരട്ടി വച്ചിരിക്കുന്ന ഡിഷിൽ ഒഴിച്ച്, ഈ ഡിഷ് ഫോയിൽ /ബട്ടർ പേപ്പർ കൊണ്ടു മൂടിക്കെട്ടി  ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ഏകദേശം ഒരു മണിക്കൂർ ആവിയിൽ വേവിച്ചെടുക്കണം. സെറ്റാകുന്നതാണു പാകം.

∙ ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.

English Summary: Caramel Custard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com