ഊണിനൊപ്പം ഒന്നാന്തരം താറാവ് പിരളൻ

duck-piralan
SHARE

ഊണിനൊപ്പം രുചികരമായ താറാവ് പിരളൻ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

1. വെളിച്ചെണ്ണ- നാലു വലിയ സ്പൂൺ
2. സവാള- മൂന്ന്, നീളത്തിൽ കനം കുറച്ച് അരിഞ്ഞത്
ഇഞ്ചി- ഒരിഞ്ചു കഷണം,
നീളത്തിൽ കനം കുറച്ച് അരിഞ്ഞത്
പച്ചമുളക്- അഞ്ച്, പിളർന്നത്
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്
3. വെളുത്തുള്ളി- എട്ട് അല്ലി
ഇഞ്ചി- അരയിഞ്ച് കഷണം
പെരുംജീരകം- അര ചെറിയ സ്പൂൺ
കുരുമുളക്- രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
മീറ്റ് മസാലപ്പൊടി - ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി- രണ്ടു വലിയ സ്പൂൺ
കശ്മീരി മുളകുപൊടി - ഒന്നര വലിയ സ്പൂൺ
4. തക്കാളി- രണ്ട്, അരിഞ്ഞത്
5. താറാവ്- ഒന്ന്, കഷണങ്ങളാക്കിയത്

പാകം ചെയ്യുന്ന വിധം

∙ ‌‌ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙ ഇതിലേക്ക് മൂന്നാമത്തെ ചേരുവ അരച്ചതു ചേർത്തു നന്നായി വഴറ്റിയ ശേഷം തക്കാളി ചേർത്തു വഴറ്റണം.

∙ ഇതിലേക്കു താറാവും പാകത്തിനു വെള്ളവും ചേർത്ത് ഇളക്കിയ ശേഷം പ്രഷർ കുക്കറിലാക്കി വേവിക്കുക.

∙ കറി പിരളൻ പരുവത്തിൽ വാങ്ങാം.

English Summary: Duck Peralan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA