ADVERTISEMENT

ലോക്ഡൗൺ കാലത്ത് ചെമ്പരത്തിപ്പൂ ഹൽവ പരീക്ഷിച്ചാലോ... ഏറെ ഔഷധഗുണമുള്ള ഒന്നാണു ചെമ്പരത്തിപ്പൂ ഹൽവ. പ്രായഭേദമന്യെ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. ഇതെങ്ങനെ തയാറാക്കാമെന്നു പറഞ്ഞു തരുന്നതു ഡീസന്റ് ജംക്‌ഷൻ കോ–ഓപ്പറേറ്റീവ് ബാങ്കിലെ അക്കൗണ്ടന്റ് ശ്രീലത ജയചന്ദ്രൻ.

ചേരുവകൾ

  • ചെമ്പരത്തിപ്പൂ – 30 എണ്ണം
  • കരുപ്പെട്ടി – 50 ഗ്രാം
  • നാളികേരം - 1 മുറി ചിരകിയത്
  • ഏലയ്ക്കാ – 2 എണ്ണം
  • ഉണക്കലരി – ഒരു പിടി
  • ഉലുവ – 5 എണ്ണം
  • നെയ്യ് –2 ടീസ്പൂൺ

തയാറാക്കുന്ന വിധം:

എല്ലാ ചേരുവകളും മിക്സിയിൽ നന്നായി അരച്ചെടുത്ത് ഉരുളിയിലോ പാനിലോ ചെറുതീയിൽ നന്നായി ഉളക്കി കുറുക്കിയെടുക്കുക. ചെറുചൂടോടെ ഉപയോഗിക്കാം.

English Summary : Chembarathipoo Halwa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com