ADVERTISEMENT

വിഷുക്കണി കണ്ട ശേഷം രുചിയോടെ വിളമ്പാം അവൽ അട.

1. അവൽ – കാൽ കിലോ
2. തേങ്ങ – രണ്ട്, ചുരണ്ടിയത്
3. പഞ്ചസാര – ഒന്നരക്കപ്പ്
നെയ് – ഒരു വലിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
4. അരിപ്പൊടി വറുത്തത് – അരക്കിലോ
5. തിളച്ച വെള്ളം – പാകത്തിന്
ഉപ്പ് – ഒരു നുള്ള്
6. വാഴയിലക്കഷണങ്ങൾ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ അവൽ തേങ്ങ ചേർത്തു നന്നായി തിരുമ്മി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക. ഇതിൽ പഞ്ചസാരയും നെയ്യും ഏലയ്ക്കാപ്പൊടിയും ചേർത്തു തിരുമ്മി യോജിപ്പിക്കുക.

∙ അരിപ്പൊടി ഉപ്പും വെള്ളവും ചേർത്തു മയത്തിൽ കുഴച്ചു ചെറിയ ഉരുളകളാക്കുക.

∙ വാഴയിലക്കഷണങ്ങൾ തിളച്ച വെള്ളത്തിലിട്ടു വാട്ടി തുടച്ചുണക്കി, ഓരോ ഉരുള വച്ച് കനം കുറച്ചു പരത്തുക.

∙ ഇതിനു മുകളിൽ അവൽ മിശ്രിതം നിരത്തി ഇല മടക്കുക. മടക്കിയ ഇലയുടെ ഇരുവശവും മുകളിലെ വശവും മടക്കി അപ്പച്ചെമ്പിൽ വച്ചു പുഴുങ്ങിയെടുക്കുക.

English Summary: Aval Ada Vishu Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com