‘ബേക്ക്ഡ് ഫോർ യു’ ; കുട്ടിപ്പട്ടാളത്തിന് എളുപ്പത്തിൽ ബേക്കിങ് പഠിക്കാം

bittu-baking
SHARE

ലോക്ഡൗൺ കാലത്ത് ആകെ അങ്കലാപ്പിലായിരിക്കുന്നതു മാതാപിതാക്കളാണ്. അവധിക്കാല ക്‌ളാസുകളിൽ പങ്കെടുക്കാനാകാതെ കുട്ടികൾ വീട്ടിലിരുന്നു മടിപിടിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് മാതാപിതാക്കൾ. ഇപ്പോൾ വീട്ടുജോലിക്ക് പുറമെ ഓഫീസ് ജോലിയുടെ അധിക ചുമതല കൂടി വന്നതിനാൽ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുവാൻ പലർക്കും സാധിക്കുന്നില്ല. വീട്ടിലിരുന്ന് പാചകത്തിലൂടെ കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ എങ്ങനെ പരിപോഷിപ്പിക്കാം എന്നാണ് കേക്ക് ബേക്കറായ ബിട്ടു പങ്കുവയ്ക്കുന്നത്. ഓർഡർ ലഭിക്കുന്നതിനനുസരിച്ച് വീടുകളിൽ കേക്കുകളും കുക്കീസുകളും ബിട്ടു എത്തിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ മൂലം കേക്കുകളും കുക്കീസുകളും വീടുകളിൽ എത്തിക്കാനാകാത്ത സാഹചര്യമുണ്ടായി. എന്നാൽ കുട്ടികൾ വീട്ടിൽ തന്നെയായതിനാൽ അവർ കൂടുതലായി മധുരം നിറഞ്ഞ വിഭവങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതേ തുടർന്നാണ് ബേക്കിങ് പാചകവിധികൾ വാട്ട്സാപ്പ് വഴി ബിട്ടു അമ്മമാർക്ക് അയയ്ക്കുവാൻ തുടങ്ങിയത്.

മിക്ക ദിവസങ്ങളിലും വ്യത്യസ്തമായ പാചകവിധികൾ അമ്മമാർ ആവശ്യപ്പെടാൻ തുടങ്ങിയപ്പോഴാണ് കുട്ടികൾക്കും ബേക്ക് ചെയ്യാവുന്ന തരത്തിലുള്ള രുചിക്കൂട്ടുകളെക്കുറിച്ച് ആലോചിച്ചത്. അഞ്ചു വയസ്സുള്ള മകൾ ജൂലിയയും ബേക്ക് ചെയ്യാൻ ബിട്ടുവിനെ സഹായിക്കാറുണ്ട്‌. കുട്ടികൾക്ക് പരീക്ഷിക്കാവുന്ന ബേക്കിങ് പാചകവിധികൾ തയാറാക്കിക്കൊണ്ട് Baked4you by Bittu എന്ന ഫേസ്ബുക് പേജും ബിട്ടു ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും പരീക്ഷിക്കാവുന്ന ബിട്ടുവിന്റെ ഒരു സിമ്പിൾ ഡോണറ്റ് മേക്കിങ് രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ 

  • മൈദ – 450 ഗ്രാം
  • പഞ്ചസാര – 70 ഗ്രാം
  • ഉപ്പ് –  1 ടീസ്പൂൺ
  • ഇൻസ്റ്റന്റ് യീസ്റ്റ് –  1.5 ടീസ്പൂൺ
  • മുട്ട – 1 
  • പാൽ – 150 മില്ലിലിറ്റർ
  • വെള്ളം – 90 മില്ലിലിറ്റർ
  • ഉരുക്കിയ വെണ്ണ – 60 ഗ്രാം
  • ഓയിൽ – വറുത്തെടുക്കാൻ ആവശ്യത്തിന്
  • ചോക്ലേറ്റ് – 150 ഗ്രാം 

തയാറാക്കുന്ന വിധം

1. ഒരു ബൗളിൽ മാവും പഞ്ചസാരയും ഉപ്പും ചേർക്കുക. 

2. ചൂട് വെള്ളത്തിലോ പാലിലോ അൽപം പഞ്ചസാരയും യീസ്റ്റും  ചേർത്ത് പുളിപ്പിച്ച് എടുക്കുക.  

3. വെള്ളം, പാൽ, ഉരുക്കിയ വെണ്ണ, യീസ്റ്റ്  എന്നിവ കുഴച്ച് വെച്ചിരിക്കുന്ന മാവ് മിശ്രിതത്തിൽ ചേർക്കുക. തുടർന്ന് അഞ്ച് മിനിറ്റ് നേരം കൈ കൊണ്ട് കുഴയ്ക്കുക. അല്പം നനവുള്ള തുണി കൊണ്ട് പൊതിഞ്ഞതിന് ശേഷം പൊങ്ങിവരാൻ വയ്ക്കുക. 

4. ഇതിൽ നിന്നും ആവശ്യാനുസരണം എണ്ണയിൽ വറത്തെടുക്കകയോ, ഓവനിൽ(  180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത അവ്നിൽ) ബേക്ക് ചെയ്യുകയോ ചെയ്യാം. ഇത് തണുത്തതിന് ശേഷം  ഉരുക്കിയ ചോക്ലേറ്റ് ഒഴിച്ച് അലങ്കരിക്കാം.

English Summary: Baked4you by Bittu, Easy Baking Recipes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA