ADVERTISEMENT

ചപ്പാത്തിക്കും ചോറിനും ഉപയോഗിക്കാവുന്ന സൂപ്പർ കറിയാണിത്.

ചേരുവകൾ

  • തേങ്ങാ കൊത്ത് – 1 കപ്പ്
  • വെളുത്തുള്ളി –  2 അല്ലി
  • സവാള – 1
  • പച്ചമുളക് – 2
  • കുടംപുളി – കഷണം
  • മുളകുപൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ഗരം മസാലപ്പൊടി – 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് രണ്ടു അല്ലി വെളുത്തുള്ളി ചെറുതായ് അരിഞ്ഞ് പച്ച മണം മാറുന്നതു വരെ വഴറ്റി അതിലേക്ക് സവാള അറിഞ്ഞതും പച്ചമുളകും ചേർത്ത് വഴറ്റുക. നിറം മാറി തുടങ്ങുമ്പോൾ  ചെറുതായിട്ട് അരിഞ്ഞ നാളികേരം ഇട്ട് കൊടുക്കണം അത് ചെറുതായി വഴന്നു വരുമ്പോൾ മുളകുപൊടി,  മഞ്ഞൾപ്പൊടി, ഗരംമസാലഎന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും മൂന്ന് കുടംപുളി കഷണങ്ങളും ചേർത്ത് വെള്ളവും ഒഴിച്ച് ചെറിയ തീയിൽ വേവിക്കാം. കറി ചെറുതായ് കുറുകി വരുമ്പോൾ കടുകും വറ്റൽ മുളകും എണ്ണയിൽ താളിച്ച് ചേർത്ത് ചൂടോടെ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com