ADVERTISEMENT

നൂഡിൽസ് വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്തമായ കട്​ലറ്റ് രുചി പരിചയപ്പെട്ടാലോ?

ചേരുവകൾ

1. നൂഡിൽസ്- 2 ചെറിയ പായ്ക്കറ്റ്.( ഒരു പായ്ക്കറ്റ് നൂഡിൽസ് വേവിച്ച് വെള്ളം എല്ലാം കളഞ്ഞു വയ്ക്കുക)( മറ്റേത് നല്ലതുപോലെ പൊടിച്ചു വയ്ക്കുക. കട്​ലറ്റ് കവർ ചെയ്യാനുള്ളതാണ് ഇത്)
2. സവാള - 1 എണ്ണം ( ചെറുതായി അരിഞ്ഞെടുക്കുക)
3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ രണ്ടുംകൂടി
4. പച്ചമുളക് - 3 എണ്ണം ചെറുതായി അരിഞ്ഞത്
5. കാപ്സിക്കം - ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞെടുക്കുക
6. മട്ടർ (Frozen) - 1/2 കപ്പ് (ചെറിയ കപ്പ്)
7. ഉരുളക്കിഴങ്ങ് - 2 എണ്ണം ( പുഴുങ്ങി തൊലികളഞ്ഞ് പൊടിച്ച് വെക്കുക)
8. മല്ലിയില - 2 കൈപിടി
9. മൊസറെല്ല ചീസ് - 1/2 കപ്പ് ( ചെറിയ കപ്പ്)
10. ചില്ലി ഫ്ലക്സ് - 1 ടീസ്പൂൺ
11. കുരുമുളകുപൊടി - 1ടീസ്പൂൺ
12. ഗരംമസാലപ്പൊടി - 1 ടീസ്പൂൺ
13. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
14. ചെറിയ ജീരകപ്പൊടി - കാൽ ടീസ്പൂൺ
15. ചിക്കൻ മസാലപൊടി - 1 ടീസ്പൂൺ
16. സോയാസോസ് - 1/2 ടേബിൾസ്പൂൺ
17. ബ്രഡ് പൊടി-4 ടേബിൾസ്പൂൺ
18. കോൺഫ്ലവർ പൗഡർ-1 ടേബിൾസ്പൂൺ (കുറച്ചു വെള്ളത്തിൽ കലക്കി വയ്ക്കുക.)
19. ഉപ്പ് – ആവശ്യത്തിന്
20. ഓയിൽ – വറുക്കാൻ ആവശ്യത്തിന്
21. ബട്ടർ - 1 ചെറിയ കഷണം ( അല്ലെങ്കിൽ വെജിറ്റബിൾ ഓയിൽ)

തയാറാക്കുന്ന വിധം

ഒരു പാൻ വച്ച് ചൂടാകുമ്പോൾ ബട്ടർ ഇട്ടശേഷം 2 മുതൽ 6 വരെയുള്ള ചേരുവകൾ ചേർത്ത്  ചെറുതായി വഴന്നു വന്നാൽ 10 മുതൽ 15 വരെയുള്ള പൊടികൾ ചേർത്ത് പച്ചമണം മാറ്റുക. ശേഷം ഉരുളക്കിഴങ്ങ്, ഉപ്പ്, മല്ലിയില ,സോയാസോസ് എന്നിവ ചേർത്ത് ഒന്നുകൂടി യോജിപ്പിക്കുക.

ശേഷം തീ ഓഫ് ചെയ്യുക. തണുത്തശേഷം നൂഡിൽസ്, ചീസ്,  ബ്രഡ്പൊടി എന്നിവ ഇതിലേക്ക് ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക.

ശേഷം ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടിയെടുക്കുക.

കോൺഫ്ലവറിൽ മുക്കി, പൊടിച്ച നൂഡിൽസിൽ പൊതിഞ്ഞ് എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക.

English Summary: Noodles Cutlet with Cheese 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com